നട്സ് ആരോഗ്യത്തിന് നല്ലതാണെന്ന് ഒട്ടുമിക്ക പേർക്കും അറിയാം. വിറ്റാമിൻ ഇ, കാൽസ്യം, സെലിനിയം, കോപ്പർ, മഗ്നീഷ്യം, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമാണ് നട്സ്. ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ബി വിറ്റാമിനുകൾ, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവയാലും സമ്പന്നമാണ്. ഇവ എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
ഒരു ദിവസം എത്ര അളവ് നട്സ് കഴിക്കാം, എല്ലാ ദിവസവും കഴിക്കാമോ?, കഴിക്കുന്നതിനുള്ള മികച്ച സമയം, ആരൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളിൽ പലർക്കും സംശയം ഉണ്ട്. ഇതിനൊക്കെയുള്ള ഉത്തരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
ആയുർവേദ പ്രകാരം നടസിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ദഹിക്കാൻ സമയമെടുക്കും. അതിനാൽ അവ കഴിക്കുമ്പോഴെല്ലാം 6-8 മണിക്കൂർ കുതിർത്ത് കഴിക്കാൻ ശ്രദ്ധിക്കുക. കുതിർക്കുന്നത് അതിന്റെ ഉഷ്ണത (ചൂട്) കുറയ്ക്കുന്നു, ഫൈറ്റിക് ആസിഡ് / ടാനിൻസ് നീക്കം ചെയ്യുന്നു, അവയിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് ഇത് എളുപ്പമാക്കുന്നു. കുതിർക്കാതെ കഴിക്കുന്നതും വളരെ ഗുണം ചെയ്യും.
നട്സ് കഴിക്കുന്നതിനുള്ള മികച്ച സമയം?
എപ്പോഴും രാവിലെ നട്സ് കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വൈകുന്നേരം സ്നാക്സിനു പകരമായി കഴിക്കുക.
ഒരു ദിവസം എത്ര അളവ് നട്സ് കഴിക്കാം? നട്സ് കഴിക്കുന്നത് ആരോഗ്യകരമാണോ?
മികച്ച ദഹന ശേഷിയുള്ള, ദിവസവും വ്യായാമം ചെയ്യുന്ന, ആവശ്യത്തിന് വെള്ളം കുടിക്കുന്ന, രോഗങ്ങളൊന്നും ഇല്ലാത്ത ആളുകൾക്ക്, ദിവസവും ഒരു ഔൺസ് (കൈയ്യിൽ ഒതുങ്ങുന്നവ) നട്സ് കഴിക്കുന്നത് ആരോഗ്യകരമാണ്. 80% കൊഴുപ്പ് ഉള്ളതിനാൽ അമിതമായി നട്സ് കഴിക്കുന്നത് ഒഴിവാക്കുക.
നട്സ് ആരൊക്കെ ഒഴിവാക്കണം?
മോശം കുടൽ ആരോഗ്യം, ദഹനപ്രശ്നങ്ങൾ, അസിഡിറ്റി, GERD, IBS, അതിസാരം, വൻകുടലിൽ വ്രണം, നട്സിനോട് അലർജിയുള്ളവർ ദഹനം മെച്ചപ്പെടുന്നതുവരെ ഇവ ഒഴിവാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നട്സ് കഴിച്ച് ഒരു ദിവസം തുടങ്ങണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്