scorecardresearch
Latest News

പ്രമേഹ രോഗിക്ക് ചോക്ലേറ്റ് കഴിക്കാമോ? എത്ര അളവ് കഴിക്കാം?

പ്രമേഹമുള്ളവർ ചോക്ലേറ്റ് കഴിക്കാൻ ഭയപ്പെടാറുണ്ട്

chocolate, health, ie malayalam

ചോക്ലേറ്റ് ഏവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്. എന്നാൽ അവ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പലരും ചിന്തിക്കില്ല. ഒരു നിയന്ത്രണവുമില്ലാതെ ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി, അനുബന്ധ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

പ്രമേഹമുള്ളവർ ചോക്ലേറ്റ് കഴിക്കാൻ ഭയപ്പെടാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമെന്ന് ഭയന്നാണ് പലരും ചോക്ലേറ്റ് ഒഴിവാക്കുന്നത്. പ്രമേഹമുള്ള ഒരാൾക്ക് ചോക്ലേറ്റ് കഴിക്കാമോയെന്നും, ഉണ്ടെങ്കിൽ എത്ര അളവ് കഴിക്കാമെന്നും പറയുകയാണ് മുംബൈയിലെ ഡയറ്റീഷ്യൻ ഡോ. അനം ഗൊലാൻഡസ്.

”രോഗി അവരുടെ പ്രമേഹ അവസ്ഥയ്ക്ക് അനുസൃതമായി ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ, പ്രതിദിനം ഒരു ഔൺസ് (20-30 ഗ്രാം) ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ ഞങ്ങൾക്ക് അവരെ ഉപദേശിക്കാം. എന്നാൽ ഒരു വ്യക്തി അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ, അത് പൂർണ്ണമായും ഒഴിവാക്കണം. പഞ്ചസാരയും കലോറിയും പൂരിത കൊഴുപ്പും കുറഞ്ഞ ഡാർക്ക് ചോക്ലേറ്റ് അവർക്ക് കഴിക്കാം,” ഡോ. അനം പറഞ്ഞു.

അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് കലോറി ഉപഭോഗം വർധിപ്പിക്കും, ഇത് ക്രമേണ ഉപാപചയ വൈകല്യങ്ങൾക്കും പൊണ്ണത്തടിക്കും ഇടയാക്കും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ പോലും, ദിവസാവസാനം അതിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെന്ന് ഓർക്കണം. അതിനാൽ, എപ്പോഴും മിതമായ അളവിൽ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു.

കൊക്കോ കഴിക്കുന്നതിന്റെ ചില ഗുണങ്ങളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കൊക്കോയിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്റിഓക്‌സിഡന്റാണ്. രക്തയോട്ടം വർധിപ്പിക്കുക, കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുക, ഹൃദയാഘാതം, മറ്റ് കൊറോണറി ഹൃദ്രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക എന്നിവയുൾപ്പെടെ ഇതിന് നിരവധി ഗുണങ്ങളുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, കാരണം ഇത് രക്തത്തിലെ സെറോടോണിന്റെ അല്ലെങ്കിൽ സന്തോഷകരമായ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ, കൊക്കോ ചർമ്മത്തിന് ഉത്തമമാണെന്നും അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How much chocolate is safe for a diabetic