scorecardresearch
Latest News

ഗർഭകാലത്തും പ്രസവശേഷവും മുരിങ്ങ കഴിക്കുന്നത് ആരോഗ്യകരമോ?

ഗർഭകാലത്ത് പലപ്പോഴും അനുഭവപ്പെടുന്ന സമ്മർദ്ദം തടയാൻ മുരിങ്ങയില സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.

iron and moringa, moringa benefits, why have moringa,moringa in pregnancy, Moringa oleifera,Moringa tree,Moringa leaves
മുരിങ്ങ

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടങ്ങളിലൊന്നാണ് ഗർഭകാലം. എന്നാൽ ഈ നിർണായക ഒമ്പത് മാസങ്ങളിൽ, എന്തെങ്കിലും കുറവുകൾ ഉണ്ടാകാതിരിക്കാൻ അവർ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും പോഷക സപ്ലിമെന്റുകളെക്കുറിച്ചും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇത് കൂടുതൽ പ്രധാനമാണ്, കാരണം ഗർഭാവസ്ഥയിലും പ്രസവാനന്തര കാലഘട്ടത്തിലും ഏറ്റവും സാധാരണമായ കുറവ് ഇരുമ്പിന്റെ കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് അനീമിയ അഥവാ വിളർച്ച എന്നറിയപ്പെടുന്നു.

ഇരുമ്പിന്റെ കുറവ് കാരണം മിക്ക സ്ത്രീകൾക്കും ഈ ഘട്ടങ്ങളിൽ ക്ഷീണമോ ബലഹീനതയോ ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങളോ അനുഭവപ്പെടുന്നുണ്ടെന്ന് യോഗ പരിശീലക ശാലിനി അഭിലാഷ് ഇൻസ്റ്റാഗ്രാമിൽ പറയുന്നു. ഇവ നിയന്ത്രിക്കാൻ പ്രകൃതിദത്ത ഭക്ഷണമായ മുരിങ്ങയില ഉപയോഗിക്കാം.

“മിക്ക സ്ത്രീകളും ഗർഭാവസ്ഥയിലും പ്രസവശേഷവും ഇരുമ്പ് സപ്ലിമെന്റുകൾ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും, മുരിങ്ങപ്പൊടി കഴിക്കുന്നത് എപ്പോഴും പ്രധാനമാണ്. കാരണം ഇത് ഇരുമ്പിന്റെ ഉറവിടം മാത്രമല്ല, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങൾ നിറഞ്ഞ ഒരു സൂപ്പർഫുഡ് കൂടിയാണ്. ഗർഭാവസ്ഥയിലും പ്രസവശേഷവും പാരസെറ്റമോൾ പോലുള്ള മരുന്നുകളോ വേദനസംഹാരികളോ നിർദ്ദേശിക്കാത്തതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് അനിവാര്യമാണ്. അതിനാൽ, ഈ ഘട്ടങ്ങളിൽ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഉയർന്ന മുൻഗണന നൽകണം, ”ശാലിനി പറയുന്നു.

ഗർഭിണികളുടെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിലൂടെ ഗർഭകാലത്ത് പലപ്പോഴും അനുഭവപ്പെടുന്ന സമ്മർദ്ദം തടയാൻ മുരിങ്ങയില സഹായിക്കുമെന്ന് ന്യൂഡൽഹിയിലെയും വൃന്ദാവനിലെയും മദേഴ്‌സ് ലാപ് ഐവിഎഫ് സെന്റർ മെഡിക്കൽ ഡയറക്ടറും ഐവിഎഫ് സ്പെഷ്യലിസ്റ്റുമായ ഡോ.ശോഭ ഗുപ്ത പറഞ്ഞു.

“കൂടാതെ, പല ഗർഭിണികളും പലപ്പോഴും ഗർഭധാരണവുമായി ബന്ധപ്പെട്ട മലബന്ധം, വയറിളക്കം, ശരീരഭാരം എന്നിവയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. മുരിങ്ങയിൽ ഒമ്പത് ശതമാനം വരെ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെച്ചപ്പെട്ട ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനം കുടലിൽ നിന്ന് പരാന്നഭോജികൾ, ബാക്ടീരിയകൾ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ, മുരിങ്ങയിൽ വിറ്റാമിൻ ബി (മറ്റു പലതിലും) അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു,” ഡോ.ശോഭ പറഞ്ഞു.

നാരുകളും ഇരുമ്പും മുലപ്പാൽ ഉൽപാദനത്തിന് അവശ്യ പോഷകങ്ങളാണെന്നും പറഞ്ഞു.

മുരിങ്ങ എങ്ങനെ കഴിക്കാം?

ശാലിനി പറയുന്നതനുസരിച്ച്, ഒരു ടീസ്പൂൺ മുരിങ്ങപ്പൊടി 100 മില്ലി ചെറു ചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് സഹായിക്കും.

ഓർമ്മിക്കേണ്ട കാര്യങ്ങൾ:

*ഇത് വെറും വയറ്റിൽ കഴിക്കണമെന്ന് നിർബന്ധമില്ല. അതിനാൽ ദിവസത്തിന്റെ ഏത് സമയത്തും കഴിക്കാൻ മടിക്കേണ്ടതില്ല. എന്നിരുന്നാലും, ഇത് രാവിലെയോ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപോ മാത്രം കഴിക്കുക. ആ സമയത്ത് ഇത് ദഹിപ്പിക്കാൻ എളുപ്പമാണ്. 4 മണിക്ക് ശേഷം ഒരിക്കലും കഴിക്കരുത്, ശാലിനി പറഞ്ഞു.

*നിങ്ങളുടെ കുടലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ (മിക്ക കേസുകളിലും ഉണ്ടാകില്ല) പിന്നെ കഴിക്കരുത്. നിങ്ങളുടെ കുടൽ ഇവ സ്വീകരിക്കാൻ തയ്യാറല്ല. പാചകത്തിൽ മുരിങ്ങയില ഉപയോഗിക്കുന്നത് പോലെയുള്ള മറ്റ് വഴികൾ പരീക്ഷിക്കാം, ശാലിനി പറഞ്ഞു.

*ഇത് പ്രകൃതിദത്തമായ ഭക്ഷണമാണെങ്കിലും, ആരോഗ്യ വിദഗ്ധനുമായി ആലോചിച്ചശേഷം മാത്രം കഴിക്കുക.

100 ഗ്രാമിൽ 28 മില്ലിഗ്രാം ഇരുമ്പിന്റെ അംശമുള്ള മുരിങ്ങ, സസ്യാഹാരികൾക്ക് ഇരുമ്പിന്റെ മികച്ച സ്രോതസ്സായി പ്രവർത്തിക്കുന്നുവെന്ന് ജീവിതശൈലി, വ്യായാമം, പോഷകാഹാര പരിശീലകയും ലീൻ ബൈ സുവിധിയുടെ സ്ഥാപകയുമായ സുവിധി ജെയിൻ പറഞ്ഞു.

“എന്നിരുന്നാലും, ഇരുമ്പ് സ്രോതസ്സുകൾ പരിഗണിക്കുമ്പോൾ, ഹീം ഇരുമ്പും നോൺ-ഹീം ഇരുമ്പും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് നിർണായകമാണ്, സുവിധി പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How moringa is best sources of iron for women during pregnancy