scorecardresearch

തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?

തണുത്ത കാലാവസ്ഥയിൽ രോഗികളിൽ മിക്കവർക്കും എപ്പോഴും രക്തസമ്മർദം ഉയരുന്നതായി കാണുന്നു

തണുത്ത കാലാവസ്ഥയിൽ രോഗികളിൽ മിക്കവർക്കും എപ്പോഴും രക്തസമ്മർദം ഉയരുന്നതായി കാണുന്നു

author-image
Health Desk
New Update
Blood Pressure Check

Image Source: Freepik

ശൈത്യകാലം ആരോഗ്യ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ്, പ്രത്യേകിച്ച് രക്തസമ്മർദം ഉള്ളവർ. തണുപ്പ് കൂടുമ്പോൾ ശരീരത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നതും ശാരീരിക അധ്വാനം കുറയുന്നതും രക്തസമ്മർദം ഉയരാൻ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ ബിപിയുള്ളവർ എത്ര തവണ പരിശോധന നടത്തണം എന്നതിനെക്കുറിച്ച് വിദഗ്ധർ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. 

Advertisment

Also Read: ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

തണുപ്പുകാലത്ത് ബിപി കൂടുന്നത് എന്തുകൊണ്ട്? 

അന്തരീക്ഷ താപനില കുറയുമ്പോൾ ശരീരം താപം സംരക്ഷിക്കാനായി രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. ഇത് രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ അധ്വാനം നൽകുകയും തൽഫലമായി രക്തസമ്മർദം ഉയരുകയും ചെയ്യുന്നു. കൃത്യമായ ചികിത്സയും ശ്രദ്ധയും നൽകിയില്ലെങ്കിൽ ഇത് ഹൃദയത്തെയും വൃക്കകളെയും ദോഷകരമായി ബാധിച്ചേക്കാം.

"തണുത്ത കാലാവസ്ഥയിൽ രോഗികളിൽ മിക്കവർക്കും എപ്പോഴും രക്തസമ്മർദം ഉയരുന്നതായി അനുഭവപ്പെടുന്നു", മോഡേൺ ഡയഗ്നോസ്റ്റിക് ആൻഡ് റിസർച്ച് സെന്ററിലെ (എംഡിആർസി) റേഡിയോളജിസ്റ്റ് ഡോ.ദേവേന്ദ്ര സിംഗ് യാദവ് ഹെൽത്ത് ഷോട്ട്സിനോട് പറഞ്ഞു. ചികിത്സിച്ചില്ലെങ്കിൽ രോഗികളുടെ ഹൃദയത്തെ ബാധിക്കുന്നു. കൂടാതെ, ഉയർന്ന രക്തസമ്മർദം വൃക്കകളെ ബാധിക്കുമെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Also Read: ഉപ്പ് എല്ലാവർക്കും വില്ലനല്ല: പക്ഷേ, ഈ 5 വിഭാഗക്കാർ സൂക്ഷിച്ചേ മതിയാകൂ

എത്ര തവണ പരിശോധിക്കണം? 

ഡോക്ടർമാർ പ്രത്യേകം നിർദേശിച്ചിട്ടില്ലെങ്കിൽ, തണുപ്പുകാലത്ത് ഹൈപ്പർടെൻഷൻ ഉള്ളവർ ദിവസവും ഒന്നോ രണ്ടോ തവണ ബിപി പരിശോധിക്കണം. "പ്രഭാതഭക്ഷണത്തിനും മരുന്നിനും മുമ്പായി രാവിലെയും വൈകുന്നേരവും രക്തസമ്മർദം അളക്കാം", ഡോ.യാദവ് പറഞ്ഞു. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ പരിശോധിക്കുന്നത് കൃത്യമായ വ്യതിയാനങ്ങൾ മനസിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീട്ടിൽ രക്തസമ്മർദം അളക്കുന്നതിനുള്ള ഏറ്റവും കൃത്യമായ മാർഗം ഏതാണ്?

"വീട്ടിൽ രക്തസമ്മർദം അളക്കാൻ, കാലുകൾ തറയിൽ ഉറപ്പിച്ചു വെച്ച്, നട്ടെല്ല് നേരെയാക്കി ഇരുന്നു വേണം പരിശോധന നടത്താൻ. പരിശോധനയ്ക്കു മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റ് വിശ്രമം ആവശ്യമാണ്. രക്തസമ്മർദം കൃത്യമായി അളക്കുന്നതിന് പുകവലി, കഫീൻ ഉപഭോഗം, അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ അളക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഒഴിവാക്കണം," റേഡിയോളജിസ്റ്റ് പറയുന്നു.

Also Read: രാത്രിയിൽ ചെറിയ വിശപ്പോടെ ഉറങ്ങണം? കാരണം എന്ത്?

ചിലർ പരിഭ്രാന്തി മൂലം ഒരു ദിവസം തന്നെ അമിതമായി (മൂന്നോ നാലോ തവണയിൽ കൂടുതൽ) ബിപി പരിശോധിക്കാറുണ്ട്. ഇത് മാനസിക സമ്മർദ്ദം കൂട്ടാനും റീഡിങ്ങിൽ വ്യത്യാസങ്ങൾ വരാനും കാരണമാകും. അതുപോലെ തന്നെ വീടുകളിൽ ബിപി പരിശോധിക്കുമ്പോൾ ഡിജിറ്റൽ മെഷീനുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. 

രക്തസമ്മർദം പലതവണ പരിശോധിക്കുന്നത് സുരക്ഷിതമാണോ?

ഒരു ദിവസം മൂന്ന് തവണയിൽ കൂടുതൽ രക്തസമ്മർദം പരിശോധിക്കരുത്, കാരണം ഇത് ചിലപ്പോൾ പൊരുത്തക്കേടുകൾ സൃഷ്ടിച്ചേക്കാം. തലകറക്കം, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ബിപി നോർമൽ ആണെങ്കിൽ പോലും ഉടൻ തന്നെ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: "ദിവസവും ഒരു മണിക്കൂർ മാറ്റിവെക്കൂ..." ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മൃണാൾ താക്കൂർ

Blood Pressure

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: