/indian-express-malayalam/media/media_files/uploads/2023/06/Strawberries.jpg)
സ്ട്രോബെറി
മധുരവും പുളിയുമുള്ള രുചിക്ക് പേരുകേട്ട സ്ട്രോബെറിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഹൃദയത്തെ സംരക്ഷിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രോബെറി കഴിക്കുന്നത് സഹായിക്കും. ആന്റിഓക്‌സിഡന്റുകളുടെയും ഡയറ്ററി ഫൈബറിന്റെയും നല്ല ഉറവിടമാണ് സ്ട്രോബെറി, കൂടാതെ കലോറിയും കൊഴുപ്പും കുറവാണ്.
''വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് സ്ട്രോബെറി. സ്ട്രോബെറി ഭക്ഷണ നാരുകളുടെയും നല്ല ഉറവിടമാണ്. ഹൃദയത്തിന്റെയും പേശികളുടെയും ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന അവശ്യ ധാതുക്കളും അവയിലുണ്ട്. കോശവിഭജനത്തെയും ഡിഎൻഎ സമന്വയത്തെയും പിന്തുണയ്ക്കുന്ന മറ്റൊരു പോഷകമായ വിറ്റാമിൻ ബി 9 എന്ന് അറിയപ്പെടുന്ന ഫോളേറ്റ് സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്,'' ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ആശുപത്രിയിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ കൺസൾട്ടന്റ് ഡോ.ജി.സുഷമ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
സ്ട്രോബെറിയിൽ പ്രധാനമായും വെള്ളവും (91%), കാർബോഹൈഡ്രേറ്റും (7.7%) അടങ്ങിയിരിക്കുന്നു. അവയിൽ ചെറിയ അളവിൽ മാത്രമേ കൊഴുപ്പും (0.3%) പ്രോട്ടീനും (0.7%) അടങ്ങിയിട്ടുള്ളൂ. സ്‌ട്രോബെറി രുചികരം മാത്രമല്ല, വിവിധ ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ടെന്ന് ഡോ.സുഷമ വ്യക്തമാക്കി.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്: ആന്തോസയാനിൻ, എലാജിക് ആസിഡ്, ക്വെർസെറ്റിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ സ്ട്രോബെറിയിൽ കൂടുതലാണ്. ഇവ ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാനും ഹൃദ്രോഗം, കാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: സ്ട്രോബെറിയിലെ ഉയർന്ന വിറ്റാമിൻ സി, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകൾക്കും രോഗങ്ങൾക്കും എതിരായ ശരീരത്തിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും വർധിപ്പിക്കുന്നു: സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്: സ്ട്രോബെറിയിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. തിമിരത്തിന്റെയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെയും സാധ്യത കുറയ്ക്കുന്നു.
കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു: കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചുളിവുകൾ കുറയ്ക്കുന്നതിലൂടെയും സ്ട്രോബെറി ആരോഗ്യകരമായ ചർമ്മം നൽകുന്നു.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു: സ്ട്രോബെറിയിലെ നാരുകൾ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
പ്രമേഹ രോഗികൾക്ക് എത്ര സ്ട്രോബെറി കഴിക്കാം?
സ്ട്രോബെറിയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ സ്ട്രോബെറി കഴിക്കാം. പ്രമേഹമുള്ളവർക്ക് 1¼ കപ്പ് സ്ട്രോബെറി സുരക്ഷിതമായ അളവിൽ കഴിക്കാവുന്നതാണ്. കുറഞ്ഞ ജിഐ കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നില്ലെന്ന് ഡോ.സുഷമ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us