നമ്മളിൽ പലരും ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാൻ കാപ്പി എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഏത് തരം, എത്ര കപ്പ് കാപ്പിയാണ് ഒരാൾ ഒരു ദിവസം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോഴും പലർക്കും ധാരണയില്ല. ഒരാൾക്ക് ഒരു ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കാമെന്നാണ് മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റും ന്യൂട്രീഷ്യണൽ ആൻഡ് ലൈഫ്സ്റ്റൈൽ സൈക്യാട്രി ഡയറക്ടറുമായ ഉമാ നായിഡു പറയുന്നത്.
കഫീൻ സെറോടോണിൻ, അസിറ്റിലൈകോളിൻ എന്നിവ വർദ്ധിപ്പിക്കുന്നു, ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നുവെന്ന് നായിഡു പറഞ്ഞു. കാപ്പിയിലെ പോളിഫെനോൾ മൈക്രോ ന്യൂട്രിയന്റുകൾക്ക് ഫ്രീ റാഡിക്കലുകളാൽ ടിഷ്യു കേടുപാടുകൾ സംഭവിക്കുന്നതും തലച്ചോറിലെ രക്തക്കുഴലുകളുടെ ബ്ലോക്കേജ് തടയാനും കഴിയും. ഉയർന്ന സാന്ദ്രതയിലുള്ള ട്രൈഗോനെല്ലിൻ കാപ്പിയിൽ കാണപ്പെടുന്നു, ഇത് ആന്റിഓക്സിഡന്റുകളെ സജീവമാക്കുകയും അതുവഴി തലച്ചോറിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
കഫീന്റെ അമിതമായ ഉപഭോഗം ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് മിക്ക ആളുകൾക്കും നല്ലതാണ്, അതായത് പ്രതിദിനം 3 മുതൽ 5 കപ്പ് വരെ അല്ലെങ്കിൽ 400 മില്ലിഗ്രാം വരെ കഫീൻ എന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ അഭിപ്രായപ്പെട്ടു. ഒരു കപ്പ് കാപ്പിയിൽ കലോറിയോ കാർബോഹൈഡ്രേറ്റോ ഇല്ല, കൊഴുപ്പില്ല, കൂടാതെ സോഡിയം കുറവാണ്. ബ്ലാക്ക് കോഫിയിൽ പൊട്ടാസ്യം, മഗ്നീഷ്യം, നിയാസിൻ എന്നിവയുൾപ്പെടെയുള്ള മൈക്രോ ന്യൂട്രിയന്റുകളും ഉണ്ടെന്ന് അവർ പറഞ്ഞു.
Read More: വെറും വയറ്റിൽ കാപ്പി വേണ്ട; ആയുർവേദം പറയുന്ന കാര്യങ്ങൾ