scorecardresearch

ഒരു ദിവസം എത്ര കാരറ്റ് കഴിക്കാം?

ആരോഗ്യത്തിന് ആവശ്യമായ നല്ല വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞതാണ് കാരറ്റ്. എന്നാൽ കാരറ്റിന്റെ അധിക ഉപഭോഗം പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം

ഒരു ദിവസം എത്ര കാരറ്റ് കഴിക്കാം?

ധാരാളം ഔഷധഗുണങ്ങളും പോഷകഗുണങ്ങളുമുള്ള പച്ചക്കറിയാണ് കാരറ്റ്. പതിവായി കഴിക്കുകയാണെങ്കിൽ ശരീരത്തിന് പല തരത്തിൽ ഗുണം ചെയ്യും. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. രോഗപ്രതിരോധത്തിനും ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കാനും അവ സഹായിക്കും.

കാരറ്റിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. അവയിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്. അവയ്ക്ക് എല്ലുകളെ ശക്തിപ്പെടുത്താൻ കഴിയും. കാരറ്റിൽ കാൽസ്യം, വിറ്റാമിൻ കെ എന്നിവയുണ്ട്, ഇവ രണ്ടും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.

ആരോഗ്യത്തിന് ആവശ്യമായ നല്ല വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞതാണ് കാരറ്റ്. എന്നാൽ കാരറ്റിന്റെ അധിക ഉപഭോഗം പല പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കാം. കാരറ്റിന്റെ അമിതോപയോഗം അലർജി, ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവയ്ക്ക് കാരണമാകും. കുഞ്ഞുങ്ങൾക്കും ഇത് സുരക്ഷിതമല്ല. അതിനാൽ, എപ്പോഴും മിതമായ അളവിൽ അവ കഴിക്കുക.

ഒരു ദിവസം എത്ര എണ്ണം കഴിക്കാം?

ഒരു ഇടത്തരം കാരറ്റിൽ ഏകദേശം 509 മൈക്രോഗ്രാം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എയുടെ ഉയർന്ന അളവ് പ്രതിദിനം 3,000 മൈക്രോഗ്രാം ആണ്. ഇത് ഏകദേശം അഞ്ച് മുതൽ ആറ് കാരറ്റിനുവരെ തുല്യമാണ്. ഇതിനപ്പുറം പോകരുത്. ഒരു ദിവസം മൂന്നോ നാലോ കാരറ്റ് കഴിക്കുന്നതാണ് സുരക്ഷിതം.

കാരറ്റ് കഴുകി വൃത്തിയാക്കിയശേഷം വേവിക്കാതെ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, ധാരാളം അസംസ്കൃത കാരറ്റ് കഴിക്കുന്നത് കുടൽ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. കരോട്ടിനോയിഡുകളുടെ സാന്നിധ്യം കാരണം ഉറങ്ങുന്നതിന് മുമ്പ് കാരറ്റ് നല്ലതല്ല. ഇത് ഉറക്കത്തെ ബാധിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How many carrots can you eat in a day

Best of Express