scorecardresearch

എത്ര നേരം ഒരേ ബ്രാ കഴുകാതെ ധരിക്കാൻ കഴിയും?

ഒരു ദിവസം ധരിക്കുന്ന ബ്രാകൾ പിറ്റേ ദിവസം രാവിലെ വരെ ഉപയോഗിക്കുന്ന ശീലമുള്ള നിരവധി സ്ത്രീകളുണ്ട്

ഒരു ദിവസം ധരിക്കുന്ന ബ്രാകൾ പിറ്റേ ദിവസം രാവിലെ വരെ ഉപയോഗിക്കുന്ന ശീലമുള്ള നിരവധി സ്ത്രീകളുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bra

Source: Freepik

സ്ത്രീകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ബ്രാകൾ. പല ആകൃതിയിലും വലുപ്പത്തിലുമുള്ള ബ്രാകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നായി അവ മാറിയിട്ടുണ്ട്. ഒരു ദിവസം ധരിക്കുന്ന ബ്രാകൾ പിറ്റേ ദിവസം രാവിലെ വരെ ഉപയോഗിക്കുന്ന ശീലമുള്ള നിരവധി സ്ത്രീകളുണ്ട്. ചിലപ്പോൾ മടികൊണ്ടോ അതല്ലെങ്കിൽ കഴുകാൻ സമയമില്ലാത്തതുകൊണ്ടോ തുടങ്ങി നിരവധി കാരണങ്ങൾ നിങ്ങൾക്ക് പറയാനുണ്ടാകും.

Advertisment

ഒരേ ബ്രാ കഴുകാതെ, ദിവസം തോറും, ആഴ്ചതോറും (അല്ലെങ്കിൽ മാസം തോറും) ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഒരേ ബ്രാ ദീർഘനേരം ധരിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ അറിയാതെ തന്നെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 

Also Read: പ്രമേഹരോഗികൾക്ക് ചീസ് കഴിക്കാമോ?

ചർമ്മ പ്രശ്നങ്ങൾ

വിയർപ്പ് കൂടുതലുള്ള ഒരാൾ കഴുകാതെ പിറ്റേദിവസം അതേ ബ്രാ ധരിക്കുന്നത് നെഞ്ചിലും മറ്റ് ഭാഗങ്ങളിലും ചൊറിച്ചിൽ, ചുവപ്പ്, പുറംഭാഗത്ത് ചെറിയ കുരുക്കൾ എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച് സ്പോർട്സ് ബ്രാകൾ അല്ലെങ്കിൽ സിന്തറ്റിക് തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ചവ വിയർപ്പ്, ഘർഷണം എന്നിവ മൂലം കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (ചർമ്മ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ചർമ്മ അവസ്ഥ) പോലുള്ള അവസ്ഥകൾക്ക് കാരണമാകും. 

എത്ര നേരം നമുക്ക് ഒരേ ബ്രാ കഴുകാതെ ധരിക്കാൻ കഴിയും?

ഇന്ത്യയിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ, ഒരു സാധാരണ ബ്രാ 2-3 തവണ മാത്രമേ ധരിക്കാവൂ, അതിനുശേഷം കഴുകി വേണം ഉപയോഗിക്കാൻ. എളുപ്പത്തിൽ വിയർക്കുന്നവരും, പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവരും, അല്ലെങ്കിൽ പുറത്ത് ദീർഘനേരം ചെലവഴിക്കുന്നവരും, ഓരോ തവണയും ധരിച്ചതിന് ശേഷവും കഴുകണം.  ഒരു സ്പോർട്സ് ബ്രാ ഓരോ തവണ ധരിച്ചതിന് ശേഷവും കഴുകണം. 

Advertisment

Also Read: ബിരിയാണി കഴിച്ചാലും ശരീരഭാരം കുറയ്ക്കാൻ കഴിയുമോ?

ഇന്ത്യൻ കാലാവസ്ഥയിൽ, എല്ലാ ദിവസവും പുതിയ ബ്രാ ധരിക്കുന്നത് അല്ലെങ്കിൽ കുറച്ച് തവണ ധരിച്ചതിന് ശേഷം കഴുകുന്നത് ചർമ്മ സംരക്ഷണത്തിന് പ്രധാനമാണ്. ഉയർന്ന ചൂടും ഈർപ്പവും ഉള്ള സമയങ്ങളിൽ, കോട്ടൺ പോലുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ബ്രാ ദീർഘനേരം ധരിക്കുന്നത് ബാക്ടീരിയകളുടെയും ഫംഗസിന്റെയും വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് സ്തനങ്ങൾക്ക് ചുറ്റുമുള്ള ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും.

ബ്രാ കഴുകിയില്ലെങ്കിൽ എന്ത് സംഭവിക്കും?

ബ്രായിൽ അടിഞ്ഞു കൂടിക്കിടക്കുന്ന മൃതകോശങ്ങളും, അഴുക്കും, വിയർപ്പും ബാക്ടീരിയയുടെയും ബാക്ടീരിയ, ഫംഗസ് വളർച്ചയ്ക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, ഇത് ഫോളികുലൈറ്റിസ് അല്ലെങ്കിൽ കാൻഡിഡ ഇന്റർട്രിഗോ പോലുള്ള അണുബാധകൾക്ക് കാരണമാകും.

രോമകൂപങ്ങളിൽ വികസിക്കുന്ന ഒരു ചർമ്മ അണുബാധയാണ് ഫോളികുലൈറ്റിസ്. മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നത് പോലെ ചർമ്മത്തിൽ കാണപ്പെടുന്നു. നനഞ്ഞതും ചൂടുള്ളതുമായ ചർമ്മത്തിൽ ഉരസുന്ന ഇറുകിയ വസ്ത്രങ്ങൾ രോമകൂപങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. യീസ്റ്റ് മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് കാൻഡിഡ ഇന്റർട്രിഗോ. ഈ അണുബാധകളുടെ എന്തെങ്കിലും ലക്ഷണങ്ങൾശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുക.

ഇടയ്ക്കിടെ കഴുകാത്തത് ബ്രായിൽ കറകൾക്കും സ്ഥിരമായ ദുർഗന്ധത്തിനും കാരണമാകും. അതുപോലെ ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് ചർമ്മ അണുബാധകൾ എന്നിവയ്ക്കും കാരണമാകും.

Also Read: ഭക്ഷണം കഴിഞ്ഞാൽ ഇത് ചെയ്യൂ: ഹൃദയാഘാത സാധ്യത 40% കുറയ്ക്കുന്നതിനുള്ള ഒരു ടിപ്‌സ്

ബ്രാ കഴുകാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്?

ബ്രാ കഴുകുന്നതിന് ശരിയായ രീതിയുണ്ട്. കൈ ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. വാഷിങ് മെഷീനിൽ കഴുകുകയാണെങ്കിൽ അതൊരു വാഷ് ബാഗിൽ വയ്ക്കുക. വീര്യം കുറഞ്ഞ ഡിറ്റർജെന്റുകളോ അലക്ക് സോപ്പുകളോ മാത്രം ഉപയോഗിക്കുക. പാഡഡ് ബ്രാകൾ എപ്പോഴും കൊ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. ബ്രാകളിൽ ഡിറ്റർജന്റിന്റെയോ സോപ്പിന്റെയോ അവശിഷ്ടങ്ങൾ അവശേഷിക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പു വരുത്തുക. അതുപോലെ നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കുന്നതിനു പകരം തണലിൽ ഉണക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രിയിൽ 4 മണിക്കൂർ പോലും ഉറങ്ങാറില്ല, ഇന്നലെ ഉറങ്ങിയത് 2 മണിക്കൂർ: വെളിപ്പെടുത്തി അജിത്

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: