scorecardresearch

അത്താഴത്തിന് ശേഷം നടക്കാനുള്ള ശരിയായ സമയം ഏതാണ്? 30 മിനിറ്റോ അതിൽ കൂടുതലോ കാത്തിരിക്കണമോ?

രണ്ടു മുതൽ അഞ്ചു മിനിറ്റ് വരെ നടക്കണമെന്ന് ചില വിദഗ്ധർ പറയുന്നു

രണ്ടു മുതൽ അഞ്ചു മിനിറ്റ് വരെ നടക്കണമെന്ന് ചില വിദഗ്ധർ പറയുന്നു

author-image
Health Desk
New Update
Walking | Health | Health News

(Source: Pixabay)

ഭക്ഷണശേഷം നടക്കാൻ പോകുന്നത് ദഹനപ്രക്രിയയ്ക്ക് ഗുണം ചെയ്യും. ഓരോ തവണയും ചെറിയ ഭക്ഷണമോ വലിയ ഭക്ഷണമോ കഴിക്കുമ്പോൾ, ദഹനപ്രക്രിയ ആരംഭിക്കുകയും ആമാശയത്തിലേക്ക് രക്തയോട്ടം ആവശ്യമായി വരികയും ചെയ്യുന്നു. അതിനാൽ ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ശേഷമുള്ള എന്തെങ്കിലും പ്രവർത്തനങ്ങൾ ആമാശയത്തിലെ രക്തപ്രവാഹത്തിന് തടസങ്ങൾ ഉണ്ടാക്കാം. ഇത് അസിഡിറ്റി, ഗ്യാസ്, മലബന്ധം, പൊണ്ണത്തടി തുടങ്ങി നിരവധി സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

Advertisment

അതേസമയം, ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ ചില ചെറിയ ശാരീരിക പ്രവർത്തനങ്ങൾ നിർദേശിക്കാറുണ്ട്. നടത്തം ഭക്ഷണശേഷം ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ്. നടത്തം ആമാശയത്തെയും കുടലിനെയും ഉത്തേജിപ്പിക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഭക്ഷണം ദഹനവ്യവസ്ഥയിലൂടെ വേഗത്തിൽ കടന്നുപോകും. കൂടാതെ, ഇത് ശരീരവണ്ണം കുറയ്ക്കും, പ്രത്യേകിച്ച് ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ള ആളുകൾക്ക്.

ഭക്ഷണം കഴിച്ചശേഷം ആളുകൾ ചെറിയ രീതിയിൽ നടക്കാൻ പോകുമ്പോൾ, അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുകയും കുറയുകയും ചെയ്യുന്നുവെന്നും ഇൻസുലിൻ അളവ് സ്ഥിരത കൈവരിക്കുമെന്നും കണ്ടെത്തിയതായി സ്‌പോർട്‌സ് മെഡിസിനിൽ നടത്തിയ ഒരു പഠനം പറയുന്നു. ഭക്ഷണം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 നും 90 ഇടയിൽ ഉയരാം.

അതിനാൽ, രണ്ടു മുതൽ അഞ്ചു മിനിറ്റ് വരെ നടക്കണമെന്ന് ചില വിദഗ്ധർ പറയുന്നു. ഭക്ഷണശേഷം നടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിനു ശേഷമുള്ള കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം 30 മിനിറ്റ് നേരിയ വേഗത്തിലുള്ള നടത്തം 150 കലോറി വരെ എരിച്ചുകളയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണം കഴിച്ച് എത്ര സമയം കഴിഞ്ഞാണ് നടക്കാൻ പോകേണ്ടത്?

ഭക്ഷണം കഴിഞ്ഞ് 30 മിനിറ്റിനുശേഷം നടക്കണമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. എന്നാൽ, കനത്ത ഭക്ഷണമാണെങ്കിൽ കൂടുതൽ സമയം കാത്തിരിക്കണം.

Advertisment

ഭക്ഷണത്തിനു ശേഷമുള്ള ചായ സഹായിക്കുമോ?

വയറു നിറയെ ഭക്ഷണം കഴിച്ചശേഷം ഒന്നോ ഒന്നര മണിക്കൂറോ കഴിഞ്ഞ് ഇഞ്ചി, പുതിന, ജാതിക്ക, ശർക്കര എന്നിവ ചേർത്ത ചായ കുടിക്കാം. ഇത് നടത്തത്തിന്റെ ഗുണങ്ങൾ വർധിപ്പിക്കും.

വജ്രാസനത്തിൽ അൽപനേരം ഇരിക്കുക

ഭക്ഷണശേഷം അ.പസമയം വജ്രാസനത്തിൽ ഇരിക്കുന്നത് ഗുണം ചെയ്യും. ഇതൊരു നല്ല നടത്തത്തിന് നിങ്ങളെ തയ്യാറാക്കും.

സാവധാനത്തിലുള്ള നടത്തം പരിശീലിക്കുക

ശരീരത്തെയും മനസിനെയും അയവുവരുത്താനും സമ്മർദം ഒഴിവാക്കാനും സഹായിക്കുന്നു. ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള പ്രശ്നങ്ങളും അനാവശ്യ ചിന്തകളും ഒഴിവാക്കാൻ ഇതൊരു നല്ല മാർഗമാണ്. ഇതിലൂടെ ശരീരത്തിലെ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നു, അതേസമയം എൻഡോർഫിൻസ്, ഓക്സിടോസിൻ തുടങ്ങിയ സന്തോഷ ഹോർമോണുകളെ പ്രോത്സാഹിപ്പിക്കുന്നു. സാവധാനത്തിലുള്ള ചെറിയ നടത്തം നന്നായി ഉറങ്ങാനും സഹായിക്കുന്നു.

ലേഖനം എഴുതിയത് ഡോ.മിക്കി മേത്ത

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: