scorecardresearch
Latest News

മലബന്ധമാണോ പ്രശ്നം, നെയ്യ് കഴിക്കൂ

ബ്യൂട്ടിറിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഇത് ദഹനപ്രശ്നങ്ങളെ അകറ്റുന്നതിനുള്ള മികച്ച വീട്ടുവൈദ്യമാണ്

ghee, food, health, ie malayalam

എല്ലാ സീസണിലും ചില ആളുകൾ നേരിടുന്നൊരു പ്രശ്നമാണ് മലബന്ധം. കുറച്ച് കാലമായി മലബന്ധ പ്രശ്നം നേരിടുന്ന ഒരാളാണെങ്കിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി നോക്കാവുന്നതാണ്. മലബന്ധ പ്രശ്നം അകറ്റാൻ മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം നമ്മുടെ അടുക്കളയിൽതന്നെ ലഭ്യമായ സാധനങ്ങൾ പരീക്ഷിക്കാവുന്നതാണ്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ഭക്ഷണത്തിൽ നല്ല കൊഴുപ്പുള്ള എണ്ണയും നെയ്യും ചേർക്കുന്നത് മലവിസർജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.

ബ്യൂട്ടിറിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഇത് ദഹനപ്രശ്നങ്ങളെ അകറ്റുന്നതിനുള്ള മികച്ച വീട്ടുവൈദ്യമാണ്. നെയ്യിലെ ബ്യൂട്ടിറിക് ആസിഡ് മലബന്ധം അകറ്റാനും മലവിസർജനം സുഗമമാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മലബന്ധം അകറ്റാൻ നെയ്യ് സഹായിക്കുന്നതെങ്ങനെ?

  • കുടൽ ഭിത്തികളെ അയവു വരുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.
  • നെയ്യ്, ശർക്കര എന്നിവയുടെ സംയോജനം ഗ്യാസ്ട്രിക് പ്രശ്‌നങ്ങളെ മറികടക്കാൻ സഹായിക്കുന്നു.
  • നെയ്യിലെ ബ്യൂട്ടിറിക് ആസിഡ് വയറുവേദന, മലബന്ധത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നു.

മലബന്ധം അകറ്റുന്നതിനുള്ള ചില എളുപ്പ വഴികൾ

  • നല്ല കൊഴുപ്പുള്ള എണ്ണകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സലാഡുകളിലും ബ്രെഡുകളിലും സൂപ്പുകളിലും ഒലിവ് ഓയിൽ, അവോക്കാഡോ ഓയിൽ തുടങ്ങിയ എണ്ണകൾ ഉൾപ്പെടുത്തുക.
  • ഡ്രൈ സ്നാക്സുകളും ഡ്രൈ പാക്കേജ് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക.
  • മാംസം, മുട്ട, കടൽ ഭക്ഷണങ്ങൾ എന്നിവ ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ അവ കുറയ്ക്കുക.
  • ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ഉൾപ്പെടുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: How ghee helps relieve constipation