/indian-express-malayalam/media/media_files/2025/12/22/heart-health-2025-12-22-10-44-38.jpg)
Source: Freepik
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ ആരോഗ്യം പലപ്പോഴും നമ്മൾ നിസാരമായി കാണാറുണ്ട്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും കാരണം പ്രായഭേദമന്യേ പലരിലും ഹൃദ്രോഗങ്ങൾ കണ്ടുവരുന്നു. എന്നാൽ കൃത്യമായ മുൻകരുതലുകളിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ നമുക്ക് സാധിക്കും.
ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ അളവ് കൂടുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ പ്രധാന സൂചനയാണ്. മറ്റ് ഗുരുതരമായ രോഗങ്ങളൊന്നുമില്ലാത്ത സാധാരണക്കാർ 20 വയസിനുള്ളിൽ തന്നെ ആദ്യത്തെ എൽഡിഎൽ പരിശോധന നടത്തേണ്ടതാണെന്ന് ചെന്നൈ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷന്റെയും റിസർച്ചിന്റെയും ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റും ലക്ചററുമായ സിവി ഐശ്വര്യ പറയുന്നു.
Also Read: ഒരു മാസം ദിവസവും 2 സിഗരറ്റ് വലിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
പരിശോധനാഫലം നോർമൽ ആണെങ്കിൽ ഓരോ 4 മുതൽ 6 വർഷം കൂടുമ്പോഴും ഇത് ആവർത്തിക്കാം. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതുവരെ കാത്തിരിക്കാതെ കൃത്യസമയത്ത് പരിശോധനകൾ നടത്തുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
എന്തുകൊണ്ടാണ് എൽഡിഎൽ അപകടകാരിയാകുന്നത്?
ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. രക്തത്തിലൂടെ ഇവയെ വഹിച്ചുകൊണ്ടുപോകുന്ന പ്രോട്ടീനുകളെയാണ് ലിപ്പോപ്രോട്ടീനുകൾ എന്ന് വിളിക്കുന്നത്. ഇതിൽ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കരളിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊളസ്ട്രോൾ എത്തിക്കുന്നു. രക്തത്തിൽ എൽഡിഎൽ അളവ് കൂടുമ്പോൾ അത് ധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടുകയും പ്ലാക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം കുറയ്ക്കുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
Also Read: മാതളനാരങ്ങയോ ബീറ്റ്റൂട്ടോ? ബിപി കുറയ്ക്കാൻ ഏത് ജ്യൂസാണ് നല്ലത്?
കൊളസ്ട്രോൾ നിയന്ത്രിക്കാൻ എന്ത് ചെയ്യണം?
ഏഷ്യൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.പ്രതീക് ചൗധരി ചില വഴികൾ നിർദേശിച്ചിട്ടുണ്ട്.
രാവിലെയുള്ള നടത്തം: ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും പൊണ്ണത്തടി നിയന്ത്രിക്കുകയും ആക്ടീവായിരിക്കാൻ സഹായിക്കുകയും ചെയ്യും.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക: റെഡ് മീറ്റ്, കൊഴുപ്പുകൂടിയ പാൽ ഉൽപ്പന്നങ്ങൾ എന്നിവ പ്രഭാതഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാം.
നാരുകളുള്ള ഭക്ഷണം: ഓട്‌സ്, ബീൻസ്, ചിയ സീഡ്സ്, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.
Also Read: പച്ച, ചുവപ്പ് അതോ കറുപ്പ്? ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?
നട്‌സ് ശീലമാക്കുക: ബദാം, വാൽനട്ട് എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക: രാവിലെ എഴുന്നേറ്റ ഉടൻ ഇളംചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.
ജീവിതശൈലിയിൽ ഇത്തരം ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനകൾ നടത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാൻ അനിവാര്യമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഗ്യാസിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us