വളരെ സുലഭമായി ലഭിക്കുന്നതും പാചകം ചെയ്യാൻ എളുപ്പമുള്ളതുമായ പച്ചക്കറിയാണ് കാബേജ്. ഇവ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, അർബുദങ്ങളെ തടയുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ കാബേജ് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും സെറം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ.സുഭാഷ് എസ്.മാർക്കണ്ഡ്യേ പറഞ്ഞു.
ശരീര ഭാരം കുറയ്ക്കാൻ കാബേജ് സഹായിക്കുന്നതെങ്ങനെ?
നാരുകളും ജലാംശവും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, ഇത് മലബന്ധം തടയുകയും കുടലാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. അതായത് ഉപാപചയപ്രവർത്തനങ്ങളെ തടസപ്പെടുത്താതെ കലോറി കുമിഞ്ഞുകൂടുന്നത് തടയുന്നു. ഒരു കപ്പ് കാബേജിൽ 33 കലോറി, പൂജ്യം കൊഴുപ്പ്, ഉയർന്ന സംതൃപ്തി മൂല്യം അടങ്ങിയിരിക്കുന്നു. ഒരു കപ്പിൽ പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ 190 ശതമാനവും അടങ്ങിയിരിക്കുന്നതിനാൽ കാബേജ് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ്.
സൾഫർ അടങ്ങിയ സംയുക്തമായ സൾഫോറാഫേൻ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ചുവന്ന കാബേജിലെ ആന്റിഓക്സിഡന്റുകളായ ആന്തോസയാനിൻ, കാൻസർ കോശങ്ങളുടെ രൂപീകരണം മന്ദഗതിയിലാക്കുകയും ഇതിനകം രൂപപ്പെട്ട കാൻസർ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കാബേജിൽ കാണപ്പെടുന്ന ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ശക്തമായ ഒരു വിരുദ്ധ ബാഹ്യാവിഷ്കാരമാണ്.
വിറ്റാമിൻ കെ യുടെ ഉറവിടം എന്ന നിലയിൽ, ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കാബേജിൽ ഏകദേശം 20 വ്യത്യസ്ത ഫ്ലേവനോയ്ഡുകളും 15 ഫിനോളുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാൽസ്യവും പൊട്ടാസ്യവും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആയുർവേദപ്രകാരം കാബേജ് ആർക്കൊക്കെ, ഏതൊക്കെ സമയത്ത് കഴിക്കാം?
കാബേജ് വാതം വർധിപ്പിക്കുമെന്ന് അറിയപ്പെടുന്നു. ഇത് കുറയ്ക്കാൻ സുഗന്ധവ്യഞ്ജനങ്ങളും എണ്ണകളും ചേർത്ത് നന്നായി വേവിച്ച് മിതമായ അളവിൽ കഴിക്കുക. തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പദാർത്ഥങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു, അതായത് ഹൈപ്പോതൈറോയിഡിസം ഉള്ളവരിൽ തൈറോയ്ഡ് പ്രവർത്തനം കുറയ്ക്കും.
മിക്ക പച്ചിലകൾക്കും വാത-വർധന ഗുണങ്ങൾ ഉള്ളതിനാൽ അവ കുറച്ച് അല്ലെങ്കിൽ മിതമായി കഴിക്കുന്നതാണ് അനുയോജ്യം. പിത്ത സീസണിലും (സെപ്റ്റംബർ-ഒക്ടോബർ), കഫ സീസണുകളിലും (മാർച്ച്-ഏപ്രിൽ) പാകം ചെയ്ത രൂപത്തിൽ മാത്രമേ ഇവ കഴിക്കാവൂ.