scorecardresearch

ഫാറ്റി ലിവർ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുമോ?

കൊഴുപ്പ് കരൾ, പാൻക്രിയാസ്, ഹൃദയം തുടങ്ങിയ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു

കൊഴുപ്പ് കരൾ, പാൻക്രിയാസ്, ഹൃദയം തുടങ്ങിയ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു

author-image
Health Desk
New Update
Silent heart diseases| Heart attacks|Diagnosing silent heart diseases| ECG and heart disease diagnosis|

ശരീരഭാരം കുറയ്ക്കുന്നതിലൂടെ ആദ്യഘട്ടത്തിലെ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം. പ്രതീകാത്മക ചിത്രം

പ്രമേഹത്തിനും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി) യ്ക്കും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. വാസ്തവത്തിൽ, ഒരാൾക്ക് എൻഎഎഫ്എൽഡി ഉണ്ടെങ്കിൽ, ഇത് ടൈപ്പ് 2 പ്രമേഹം വികസിപ്പിച്ചേക്കാം. നേരെമറിച്ചും സംഭവിക്കാമെന്ന്, ചെന്നൈയിലെ ഡോ.മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ ചെയർമാൻ ഡോ.വി.മോഹൻ പറയുന്നു.

ഫാറ്റി ലിവറും പ്രമേഹവും തമ്മിലുള്ള ബന്ധം എന്താണ്?

Advertisment

ഇൻസുലിൻ പ്രവർത്തിക്കുന്ന അവയവങ്ങളിൽ ഒന്നാണ് കരൾ. കൊഴുപ്പ് ഇൻസുലിൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും അത് ടൈപ്പ് 2 പ്രമേഹമായി മാറുകയും ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എങ്ങനെയാണ്? വയറിലെ പൊണ്ണത്തടിയിലേക്ക് നയിക്കുന്ന തരത്തിലുള്ള ഭാരം നിങ്ങൾ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വയറിനുള്ളിലെ കൊഴുപ്പിനെ വിസറൽ കൊഴുപ്പ് അല്ലെങ്കിൽ ആഴത്തിലുള്ള സബ്ക്യുട്ടേനിയസ് കൊഴുപ്പ് എന്നും വിളിക്കുന്നു.

ഇത് കരൾ, പാൻക്രിയാസ്, ഹൃദയം, മറ്റ് എക്ടോപിക് പ്രദേശങ്ങൾ തുടങ്ങിയ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു, അങ്ങനെ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഹെപ്പാറ്റിക്, പാൻക്രിയാറ്റിക് കൊഴുപ്പ് കുറച്ചാൽ ടൈപ്പ് 2 പ്രമേഹം റിവേഴ്സ് ചെയ്യാം.

Advertisment

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിൽ കരൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇത് പാൻക്രിയാസിനേയും അതിന്റെ ബീറ്റാ കോശങ്ങളേയും ബുദ്ധിമുട്ടിക്കുകയും ടൈപ്പ് 2 പ്രമേഹത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

2021ലെ പബ് മെഡിലെ ഒരു അവലോകനത്തിൽ ഇവ തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നു. അമിതശരീരഭാരവും മറ്റ് സാധാരണ ഉപാപചയ അപകട ഘടകങ്ങളും പരിഗണിക്കാതെ, എൻഎഎഫ്എൽഡി ഉള്ളവർക്ക് ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള സാധ്യത ഏകദേശ രണ്ട് മടങ്ങ് ഉയരുന്നു. ഈ അപകടസാധ്യത എൻഎഎഫ്എൽഡിയുടെ തീവ്രതയ്ക്ക് സമാന്തരമാണ്.

കരൾ ഫൈബ്രോസിസിന്റെ കൂടുതൽ വിപുലമായ ഘട്ടങ്ങളുള്ള രോഗികൾക്ക് ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, എൻഎഎഫ്എൽഡി (അൾട്രാസോണോഗ്രാഫിയിൽ) മെച്ചപ്പെടുത്തൽ അല്ലെങ്കിൽ റെസല്യൂഷൻ പ്രമേഹ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

യുകെയിൽ നടന്ന ഒരു പരീക്ഷണത്തിൽ പ്രതിദിനം 800 കലോറിയോ അതിൽ കുറവോ ഉള്ള കലോറി നിയന്ത്രണം ഒരാഴ്ചയ്ക്കുള്ളിൽ ഹെപ്പാറ്റിക് കൊഴുപ്പും നാലോ ആറോ ആഴ്ചയ്ക്കുള്ളിൽ പാൻക്രിയാറ്റിക് കൊഴുപ്പും കുറയ്ക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് പോയിക്കഴിഞ്ഞാൽ, ഇൻസുലിൻ പ്രവർത്തനം കരളിൽ മെച്ചപ്പെടുകയും ആത്യന്തികമായി പ്രമേഹത്തെ മാറ്റുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കുന്നതിലൂടെ, പ്രത്യേകിച്ച് കലോറിയും കാർബോഹൈഡ്രേറ്റും കുറയ്ക്കുന്നതിലൂടെയും വ്യായാമം വർധിപ്പിക്കുന്നതിലൂടെയും ആദ്യഘട്ടത്തിലെ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രണത്തിലാക്കാം. കരൾ, പാൻക്രിയാറ്റിക് കൊഴുപ്പ് കുറയ്ക്കാൻ ഇത് സാധ്യമാക്കുന്നു.

എൻഎഎഫ്എൽഡിയെ പരിഗണിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

ആദ്യം ഇത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ്, അടിഞ്ഞുകൂടിയ കൊഴുപ്പ് വീക്കം ഉണ്ടാക്കുന്ന അവസ്ഥയിലെത്തും. ഇത് നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ നാഷ് എന്ന ഗുരുതരമായ രൂപത്തിലേക്ക് നയിച്ചേക്കാം. ഇത് കൂടുതൽ വഷളാക്കുകയും കരളിന്റെ സിറോസിസിലേക്ക് നയിക്കുകയും ചെയ്യും.

കരളിന്റെ വലിപ്പം കുറയുകയും ചുരുങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ഘട്ടം മാറ്റാനാവാത്തതാണ്. ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹെപ്പാറ്റിക് എൻസെഫലോപ്പതിയിലേക്കും കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. ചിലപ്പോൾ ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (എച്ച്സിസി) എന്ന് വിളിക്കപ്പെടുന്ന മാരകമായ അവസ്ഥയിലെത്തും. ഈ അവസ്ഥയിൽ കരൾ മാറ്റിവയ്ക്കേണ്ടി വരും.

ആരോഗ്യപരമായ സങ്കീർണതകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം എൻഎഎഫ്എൽഡി തടയുക, നേരത്തെയുള്ള രോഗനിർണയം എന്നിവയാണ്. അതിനെ നിയന്ത്രിക്കാനുള്ള വഴികൾ എന്തൊക്കെയാണ്? ഭക്ഷണക്രമം, ജീവിതശൈലി പരിഷ്‌ക്കരണം, ക്രമമായ വ്യായാമം, അധിക കൊഴുപ്പ് എരിക്കുന്നത്, യോഗ, മറ്റ് സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികതകൾ എന്നിവ സഹായിക്കുന്നു. പ്രമേഹം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്. ഡിസ്ലിപിഡെമിയ തടയുക. പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുക, പുകവലിയും മദ്യവും ഒഴിവാക്കുക.

എൻഎഎഫ്എൽഡി കുറയ്ക്കാൻ ശ്രമിക്കുന്ന മരുന്നുകളുണ്ട്. മെറ്റ്‌ഫോർമിൻ, പിയോഗ്ലിറ്റാസോൺ, വിറ്റാമിൻ ഇ, ഡാപാഗ്ലിഫ്ലോസിൻ, എംപാഗ്ലിഫ്ലോസിൻ തുടങ്ങിയ എസ്‌ജിഎൽടി 2 ഇൻഹിബിറ്ററുകളും സെമാഗ്ലൂറ്റൈഡ് പോലുള്ള ജിഎൽപി 1 റിസപ്റ്റർ അനലോഗുകളും എൻഎഎഫ്‌എൽഡി മെച്ചപ്പെടുത്തി. അമിതശരീരഭാരവും എൻഎഎഫ്എൽഡിയും പരിഹരിക്കുന്നതിനുള്ള പ്രത്യേക തരം മരുന്നുകൾ പരീക്ഷിച്ചുവരികയാണ്.

എന്നാൽ ഈ പ്രതിരോധം രോഗശമനത്തേക്കാൾ നല്ലതാണെന്ന് ഓർക്കുക. അതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഏകദേശം 30 മുതൽ 35 ശതമാനം വരെ ഇന്ത്യക്കാർക്കും ഏതെങ്കിലും തരത്തിലുള്ള എൻഎഎഫ്എൽഡി ഉണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ അറിഞ്ഞാൽ നിയന്ത്രണം എളുപ്പമാകും.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ, എൻഎഎഫ്എൽഡിയുടെ വ്യാപനം 75 ശതമാനമായി ഉയരുന്നു. പ്രമേഹവും അമിതശരീരഭാരവും ഉള്ളവരിൽ ഇത് 80 മുതൽ 100 ​​ശതമാനം വരെയാണ്. അതിനാൽ, നിങ്ങൾ വാർഷിക പരിശോധനയ്ക്ക് പോകുമ്പോഴെല്ലാം, ലിവർ ഫംഗ്‌ഷൻ ടെസ്റ്റും (എൽഎഫ്‌ടി) കരളിന്റെ അൾട്രാസൗണ്ടും എടുക്കാൻ മറക്കരുത്.

ഈ റിപ്പോർട്ടുകളിൽ എന്തെങ്കിൽ വ്യത്യാസം കണ്ടാൽ ഫൈബ്രോസ്കാൻ നിർദ്ദേശിക്കപ്പെടുന്നു. എൻഎഎസ്എച്ചിന് കരൾ ബയോപ്സി നിർദ്ദേശിക്കപ്പെടുന്നു. എത്രയും വേഗം രോഗനിർണയം നടത്തുന്നുവോ അത്രയും എളുപ്പം രോഗാവസ്ഥകളെ മറികടക്കാം.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: