/indian-express-malayalam/media/media_files/9jSeBLPIQeVKTbooPAmD.jpg)
Source: Freepik
ലോകമെമ്പാടും പ്രമേഹരോഗികളുടെ എണ്ണം വല്ലാതെ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹമുള്ളവരിലും അല്ലാത്തവരിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന വെല്ലുവിളിയാണ് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ്. ഇത് ക്രമേണ ശരീരഭാരം വർധിക്കാനും, ക്ഷീണത്തിനും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടാനും കാരണമാകുന്നു.
ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ, ഭക്ഷണശേഷം ശീലമാക്കാവുന്ന മൂന്ന് കാര്യങ്ങളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.
Also Read: ചോക്ലേറ്റ് വില്ലനല്ല, കഴിക്കുന്ന രീതിയാണ് തെറ്റ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
1. 10 മിനിറ്റ് നടത്തം ശീലമാക്കാം
ഭക്ഷണം കഴിച്ച ഉടനെ വെറുതെ ഇരിക്കാതെ പത്ത് മിനിറ്റ് നടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണ്. നടക്കുമ്പോൾ പേശികൾക്ക് കൂടുതൽ ഊർജം ആവശ്യമായി വരുന്നു.
ഇത് രക്തത്തിലുള്ള അധിക പഞ്ചസാരയെ പേശികളിലേക്ക് വലിച്ചെടുക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷമുള്ള ആദ്യ 30 മിനിറ്റിനുള്ളിൽ നടക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Also Read: വീട്ടിലെ ഭക്ഷണം മാത്രം, വറുത്ത ഭക്ഷണങ്ങളോട് 'നോ'; 51-ാം വയസിലെ നഗ്മയുടെ ഫിറ്റ്നസ് രഹസ്യം
2. വെള്ളം കുടിക്കാൻ മറക്കരുത്
ആരോഗ്യത്തിന് പൊതുവേ നല്ലതാണെങ്കിലും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിലും വെള്ളത്തിന് വലിയ പങ്കുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വഴി വൃക്കകളിലൂടെ അധികമായുള്ള പഞ്ചസാര ശരീരത്തിൽ നിന്ന് പുറന്തള്ളാൻ എളുപ്പമാകും.
എന്നാൽ ഇത് ഭക്ഷണത്തിന് പകരമോ അല്ലെങ്കിൽ നടത്തത്തിന് തുല്യമായ പ്രതിവിധിയോ അല്ല, മറിച്ച് പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താൻ ശരീരത്തെ സഹായിക്കുന്ന ഒരു പിന്തുണ മാത്രമാണ്.
Also Read: പ്രായം 30 കടന്നോ? ഡയറ്റും വർക്ക്ഔട്ടും ചെയ്തിട്ടും വയർ ഒതുങ്ങുന്നില്ലേ? കാരണം ഇതാണ്
3. നാരുള്ള പഴങ്ങളോ ഭക്ഷണങ്ങളോ അവസാനമായി കഴിക്കാം
ഭക്ഷണത്തിന് ശേഷം ഉയർന്ന ഫൈബർ അടങ്ങിയ പഴങ്ങളോ മറ്റ് വിഭവങ്ങളോ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരുന്നത് തടയും. ഫൈബർ അടങ്ങിയ ഭക്ഷണം രക്തത്തിലേക്ക് കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കുന്നു.
സ്ട്രോബെറി പോലുള്ള പഴങ്ങൾ അല്ലെങ്കിൽ ചിയ സീഡ് പുഡ്ഡിങ് എന്നിവ ഇതിനായി ഉപയോഗിക്കാം. മധുരം ഇഷ്ടപ്പെടാത്തവർക്ക് പുളിപ്പിച്ച ഭക്ഷണങ്ങളും ഉപയോഗിക്കാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തണുപ്പുകാലത്ത് പാൽ കുടിക്കാമോ? ചായ എങ്ങനെ ആസ്വദിക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us