scorecardresearch

ഒരു ദിവസം 5-6 തവണ ഭക്ഷണം, മദ്യപിക്കില്ല; പ്രായം 69-ലും അനിൽ കപൂറിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യം

തന്റെ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട് ഈ പ്രായത്തിലും ഇന്ത്യൻ സിനിമയിലെ ഏറ്റവും ഫിറ്റായ നടനാണ് അനിൽ കപൂർ

തന്റെ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട് ഈ പ്രായത്തിലും ഇന്ത്യൻ സിനിമയിലെ ഏറ്റവും ഫിറ്റായ നടനാണ് അനിൽ കപൂർ

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anil Kapoor

അനിൽ കപൂർ

പ്രായം കേവലം അക്കങ്ങൾ മാത്രമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച ബോളിവുഡ് താരമാണ് അനിൽ കപൂർ. തന്റെ 69-ാം വയസിലും പുതിയ തലമുറയിലെ താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന ചുറുചുറുക്കും ഫിറ്റ്നസും നിലനിർത്താൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു എന്നത് ഏവർക്കും കൗതുകമുള്ള കാര്യമാണ്. 

Advertisment

തന്റെ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട് ഈ പ്രായത്തിലും ഇന്ത്യൻ സിനിമയിലെ ഏറ്റവും ഫിറ്റായ നടനാണ് അനിൽ കപൂർ. ആരോഗ്യകാര്യത്തിൽ പ്രായം ഒരിക്കലും ഒരു തടസമല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് അദ്ദേഹം. അനിൽ കപൂറിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ അറിയാം.

Also Read: വയർ ഒതുങ്ങിക്കിട്ടാൻ ജീരക വെള്ളത്തിൽ തേൻ ചേർത്ത് കുടിച്ചാൽ മതിയോ?

വിട്ടുവീഴ്ചയില്ലാത്ത ദിനചര്യ

അനിൽ കപൂറിന്റെ ആരോഗ്യത്തിന് പിന്നിലെ പ്രധാന ഘടകം അദ്ദേഹം കാത്തുസൂക്ഷിക്കുന്ന കൃത്യനിഷ്ഠയാണ്. ഷൂട്ടിങ് തിരക്കുകൾക്കിടയിലും വ്യായാമം മുടക്കാൻ അദ്ദേഹം തയ്യാറല്ല. ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ അദ്ദേഹം വർക്കൗട്ടിനായി മാറ്റിവെക്കുന്നു. പുലർച്ചെ എഴുന്നേറ്റ് ചെയ്യുന്ന കാർഡിയോ വ്യായാമങ്ങൾ മുതൽ വെയ്റ്റ് ട്രെയിനിങ്ങും യോഗയുംവരെ ഇതിൽ ഉൾപ്പെടുന്നു.

ലഹരിയോട് 'നോ'

തികച്ചും അച്ചടക്കമുള്ള ഒരു ജീവിതശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. മദ്യപാനവും പുകവലിയും തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം ഒഴിവാക്കിയതാണ്. ഇത് ചർമ്മത്തിന്റെ തിളക്കവും ശരീരത്തിന്റെ ഊർജവും നിലനിർത്താൻ അദ്ദേഹത്തെ വളരെയധികം സഹായിക്കുന്നു.

Also Read: ശൈത്യകാലത്ത് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കേണ്ടത് എന്തുകൊണ്ട്?

മിതമായ ആഹാരം, കൃത്യമായ ഡയറ്റ്

ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ഗുണനിലവാരത്തിലും അളവിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പഞ്ചസാരയും ജങ്ക് ഫുഡും അദ്ദേഹം തന്റെ ഡയറ്റിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, ധാരാളം വെള്ളം എന്നിവയാണ് അദ്ദേഹം ശീലമാക്കിയിരിക്കുന്നത്. ഒരു ദിവസം 5-6 തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

മനസിന്റെ സന്തോഷം

ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ മാനസിക ആരോഗ്യത്തിനും അദ്ദേഹം തുല്യ പ്രാധാന്യം നൽകുന്നു. എപ്പോഴും പോസിറ്റീവ് ആയി ഇരിക്കാനും നെഗറ്റീവ് ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. സന്തോഷകരമായ കുടുംബജീവിതവും കൃത്യമായ ഉറക്കവും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Also Read: ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ഈ 8 ആരോഗ്യപ്രശ്നങ്ങൾ മാറ്റാം

മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വ്യായാമം

ഒരേ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് പകരം സൈക്ലിങ്, ജോഗിങ്, നീന്തൽ എന്നിങ്ങനെ തന്റെ വർക്കൗട്ടുകളിൽ അദ്ദേഹം വൈവിധ്യം കൊണ്ടുവരുന്നു. ഇതിലൂടെ ശരീരത്തിലെ എല്ലാ പേശികൾക്കും വ്യായാമം ലഭിക്കാൻ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ജിം മുടക്കാറില്ല, പ്രിയം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ

Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: