/indian-express-malayalam/media/media_files/2025/12/06/guava-01-2025-12-06-11-02-33.jpg)
Source: Freepik
നമ്മുടെ പറമ്പുകളിൽ സുലഭമായി കാണുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ വിലകൂടിയ വിദേശ പഴങ്ങളോട് കാണിക്കുന്ന താൽപര്യം പലപ്പോഴും നമ്മൾ ഈ നാടൻ സൂപ്പർ ഫുഡിനോട് കാണിക്കാറില്ല. വൈറ്റമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പേരയ്ക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Also Read: ഒരു ദിവസം 1 മുതൽ 4 കപ്പ് വരെ കാപ്പി കുടിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
എന്തുകൊണ്ട് പേരയ്ക്ക ഒരു സൂപ്പർ ഫുഡ് ആകുന്നു?
വെറും 100 ഗ്രാം പേരയ്ക്കയിൽ നിന്ന് ഏകദേശം 228 മില്ലിഗ്രാം വൈറ്റമിൻ സി ലഭിക്കുന്നു. ഇത് മുതിർന്നവർക്ക് ഒരു ദിവസം ആവശ്യമായ വൈറ്റമിൻ സിയേക്കാൾ ഇരട്ടിയിലധികമാണ്. മുതിർന്ന പുരുഷന്മാർക്ക് പ്രതിദിനം ഏകദേശം 90 മില്ലിഗ്രാം വൈറ്റമിൻ സി ആവശ്യമാണ്, എന്നാൽ സ്ത്രീകൾക്ക് ഇത് 75 മില്ലിഗ്രാം മതിയാകും. കാലറി വളരെ കുറഞ്ഞ പഴമായ പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ഉദരരോഗങ്ങൾ തടയാനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ഉത്തമമായ ലഘുഭക്ഷണമാക്കി പേരയ്ക്കയെ മാറ്റുന്നു.
Also Read: 10 ദിവസം പഞ്ചസാര ഉപേക്ഷിക്കൂ; ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ
പേരയ്ക്കയുടെ ഗുണങ്ങൾ എന്തൊക്കെ?
പ്രതിരോധശേഷി വർധിപ്പിക്കുന്നു: വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ദഹനം സുഗമമാക്കുന്നു: ഉയർന്ന നാരുകൾ അടങ്ങിയതിനാൽ മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പേരയ്ക്ക സഹായിക്കും.
ഹൃദയാരോഗ്യം: ഇതിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
ചർമ്മത്തിന്റെ തിളക്കം: കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു.
Also Read: തൈര് കഴിച്ചാൽ ജലദോഷമുണ്ടാകുമോ? രാത്രി തൈര് കഴിക്കാമോ? 13 സംശയങ്ങൾക്കുള്ള മറുപടി
കഴിക്കേണ്ട ശരിയായ സമയം എപ്പോൾ?
ആയുർവേദ പ്രകാരവും പോഷകാഹാര ശാസ്ത്ര പ്രകാരവും പഴങ്ങൾ പകൽ സമയത്ത് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. പ്രഭാതഭക്ഷണത്തിന് ശേഷം കഴിക്കുന്നത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ഉച്ചഭക്ഷണത്തിന് ഒന്ന് രണ്ട് മണിക്കൂർ മുൻപോ ശേഷമോ ലഘുഭക്ഷണമായി കഴിക്കാം. രാത്രി വൈകി പേരയ്ക്ക കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പഴുക്കാത്ത പേരയ്ക്ക വെറും വയറ്റിൽ അമിതമായി കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുട്ടയോ ചിക്കനോ അതോ പ്രോട്ടീൻ ബാറോ? മികച്ച പ്രോട്ടീൻ ഏത്? ഡോക്ടറുടെ റാങ്കിങ് ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us