scorecardresearch

Latest News

ചൂടുവെളളത്തിൽ കുളിച്ചാലോ ചൂടുവെള്ളം കുടിച്ചാലോ കോവിഡ് മാറുമോ? സത്യാവസ്ഥ ഇതാണ്

ചെറുചൂടുള്ള വെള്ളം കുടിക്കുകയോ കവിള്‍ കൊളളുകയോ ചെയ്യുന്നത് തൊണ്ടവേദനയെ ശമിപ്പിക്കും

കോവിഡ്-19 ചികിത്സിക്കുന്നതിനുള്ള ലളിതമായ മാർഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചൂടുവെളളത്തിൽ കുളിച്ചാലോ ചൂടുവെള്ളം കുടിച്ചാലോ കോവിഡ് മാറുമോ എന്നുളള ചർച്ചകളും ഇക്കൂട്ടത്തിലുണ്ട്.

ചൂടുവെള്ളം വൈറസിനെ കൊല്ലുകയോ രോഗത്തെ സുഖപ്പെടുത്തുകയോ ഇല്ലെന്ന് മൈഗോവ്ഇന്ത്യ പറയുന്നു. കൊറോണ വൈറസിനെ കൊല്ലാൻ 60-75 ഡിഗ്രി താപനില ആവശ്യമാണെന്ന് പോർട്ടൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിങ്ങളുടെ കുളിയുടെയോ അല്ലെങ്കിൽ ഷവറിന്റെയോ താപനില കണക്കിലെടുക്കാതെ നിങ്ങളുടെ ശരീര താപനില 36.5 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ തുടരും. ചെറുചൂടുള്ള വെള്ളം കുടിക്കുകയോ കവിള്‍ കൊളളുകയോ ചെയ്യുന്നത് തൊണ്ടവേദനയെ ശമിപ്പിക്കും. ഒരു നുള്ള് മഞ്ഞളും ഉപ്പും ചേർത്ത ചൂടുവെളളം കുടിക്കുകയോ കവിള്‍ കൊളളുകയോ ചെയ്യണമെന്ന് ആയുഷ് മന്ത്രാലയം ശുപാർശ ചെയ്യുന്നു. മൂക്കൊലിപ്പ് ഉണ്ടായാൽ ആവി പിടിക്കാമെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.

Read More: ആദ്യ കുത്തിവയ്പിനു ശേഷം കോവിഡ് ബാധിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ എപ്പോൾ?

മാസ്കുകൾ ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവയണ് വൈറസിൽ നിന്ന് സ്വയം രക്ഷയ്ക്കുളള ഏറ്റവും നല്ല മാർഗം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Hot water bath or drinking warm water does not cure covid

Best of Express