scorecardresearch
Latest News

ശരീര ഭാരം കുറയ്ക്കാം, ഈ സൂപ്പർ ഫുഡ്സ് പരിചയപ്പെടൂ

ഫൈബർ കൂടുതലായ വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതു അനവധി ഗുണങ്ങൾ ചെയ്യും

ശരീര ഭാരം കുറയ്ക്കാം, ഈ സൂപ്പർ ഫുഡ്സ് പരിചയപ്പെടൂ

ഫൈബർ കൂടുതലായ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരുപാട് ഗുണങ്ങൾ ശരീരത്തിന് നൽകും. ശരീരത്തിന്റെ ഭാരം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവും ഫൈബർ നിയന്ത്രിക്കുന്നു. ഫൈബറിന്റെ സാന്നിധ്യമുളള മിക്ക ഭക്ഷണ പദാർത്ഥങ്ങളിലും കാർബോഹൈഡ്രയ്റ്റ്സിന്റെ അളവു അധികമായത്തിനാൽ ചിലർക്ക് ഇവ കഴിക്കാൻ പറ്റാതെ വരുന്നുണ്ട്. “വൈറ്റ് ബ്രെഡ്, സോഡ, കാൻഡി തുടങ്ങി കാർബോഹൈഡ്രേറ്റ്സ് അധികമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു” ഡയറ്റീഷ്യനായ ഡോക്ടർ പായൽ ശർമ പറയുന്നു.

ഫൈബർ കൂടുതലും എന്നാൽ കാർബോഹൈഡ്രേറ്റ്സ് കുറഞ്ഞതുമായ ഭക്ഷണ പദാർത്ഥങ്ങളുമുണ്ട്. പോഷകാഹാര വിദഗ്ധയായ ദിവ്യ ശോബ്തി ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ്.

  • സ്ട്രോബെറി:

ഏഴു ഗ്രാം കാർബോഹൈഡ്രേറ്റ്സാണ് എട്ടു മിനിമം സൈസുളള സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നത്. ഹൃദയ സംബന്ധമായ രോഗങ്ങൾ, അർബുദം എന്നിവയിൽ നിന്ന് രക്ഷ നേടാനുളള ഫൈബറും സ്ട്രോബെറിയിലുണ്ട്.

  • റാസ്പ്ബെറി

രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആൻറി ഓക്സിഡൻറ്സ് റാസ്പ്ബെറിയിലുണ്ട്. സ്നാക്സ് രൂപത്തിലും കേക്ക്, ഐസ്ക്രീം തുടങ്ങിയവയ്‌ക്കൊപ്പം ചേർത്തും റാസ്പ്ബെറി കഴിക്കാവുന്നതാണ്.

  • ചീര

കാർബോഹൈഡ്രേറ്റ്സ് കുറവുളള ഭക്ഷണ പദാർത്ഥമാണ് ചീര. എന്നാൽ പാകം ചെയ്തു കഴിയുമ്പോൾ ഇതിൽ കാർബോഹൈഡ്രേറ്റ്സിന്റെ സാന്നിധ്യം ഉണ്ടാകുന്നു. ഉദാഹരത്തിന്, ഒരു കപ്പ് വേവിച്ച ചീരയിൽ ഏഴു ഗ്രാം കാർബോഹൈഡ്രേറ്റസിനൊപ്പം നാല് ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നെന്ന് ശോബ്തി പറയുന്നു. ഇതു ശരിവയ്ക്കുകയാണ് ഡോക്ടർ ശർമ, “ചീര പോലുളള ഇല പച്ചകറികളിൽ കാർബോഹൈഡ്രേറ്റ്സിന്റെ അളവ് വളരെ കുറവായിരിക്കും. വിശപ്പടക്കുന്നതിനൊപ്പം പോഷകവും ഇവ ഉറപ്പു നൽകും.”

  • ബ്ലാക്ക്ബെറി

ബ്ലാക്ക്‌ബെറികളിൽ പൊതുവെ കാർബോഹൈഡ്രേറ്റ്സ് കുറവാണ്. ഇവയുടെ കടും നീല നിറം രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡൻറുകളുടെ അളവ് വർധിപ്പിക്കുന്നു. ബ്ലാക്ക്‌ബെറി കഴിക്കുന്നതിലൂടെ ഗ്യാസ്, ദഹന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

  • പൊങ്ങ്

തേങ്ങയിൽ കാർബോഹൈഡ്രേറ്റ് കുറവാണെന്നാണ് ശോബ്തി പറയുന്നത്. നാരുകളും കൊഴുപ്പും കൂടുതലായതിനാൽ ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.

  • ബദാം

നാരുകൾ അധികമായും എന്നാൽ കാർബോഹൈഡ്രേറ്റ്സിന്റെ അളവ് കുറഞ്ഞതുമായ ഭക്ഷണ പദാർത്ഥമാണ് ബദാം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: High fibre low carbs weight loss diet health benefits