ശരീര ആരോഗ്യത്തിന് ഏറെ നല്ലതാണ് പഴങ്ങൾ. വീട്ടിൽ തന്നെ വിളയിച്ചതും നല്ല ഫ്രഷായ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. പ്രതിരോധശേഷി മെച്ചപ്പെടുത്താനും കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് ശരീരത്തെ സഹായിക്കുന്നു. പഴങ്ങൾ കഴിക്കാൻ ഇഷ്ടമുളളയാളാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ച ഒന്നാണ് സ്ട്രോബെറി. വീര്യമുളള ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ഈ പഴം ആരോഗ്യം നിലനിർത്തുന്നതിനൊപ്പം ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

സ്ട്രോബെറി കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റും ഫിറ്റ്നസ് കൺസൾട്ടന്റുമായ മുൻമും ഗെരേവാൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു.

”വിറ്റാമിനുകളും ഫൈബറും പ്രത്യേകിച്ച് പോളിഫെനോൾസ് എന്നറിയപ്പെടുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയ സ്ട്രോബെറി സോഡിയം-കൊഴുപ്പ്-കൊളസ്ട്രോൾ രഹിതവും, കലോറി കുറഞ്ഞ ഭക്ഷണവുമാണ്. ആന്റിഓക്‌സിഡന്റ് ശേഷിയുള്ള 20 പഴങ്ങളിൽ ഒന്നാണ്. മാംഗനീസ്, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് സ്ട്രോബെറി. വിറ്റാമിൻ സി, വിറ്റാമിൻ ബി 9, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. അവയിലെ ആന്റിഓക്‌സിഡന്റുകളും സസ്യ സംയുക്തങ്ങളും ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും നല്ലതാണ്,” അവർ പറഞ്ഞു.

Read More: മുഖക്കുരു ഇല്ലാത്ത ചർമ്മത്തിനായി ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ

സ്ട്രോബെറിയിൽ ഡയറ്റ് ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് കുടൽ ബാക്ടീരിയകൾക്ക് നല്ലതാണെന്ന് കരുതപ്പെടുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. സ്ട്രോബെറിയിലെ വിറ്റാമിൻ സി ചർമ്മ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook