ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വിറ്റാമിൻ ഇ കൂടുതലുള്ള ബദാം മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്.
പല തരത്തിലുള്ള ഡ്രൈ ഫ്രൂട്ട്സ് വിപണിയിൽ ലഭ്യമാണ്. അവയെല്ലാം രുചികരവും ആരോഗ്യകരവുമാണ്. സാധാരണ പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡ്രൈ ഫ്രൂട്ട്സ് സൂക്ഷിക്കാൻ എളുപ്പമാണ്, മാത്രമല്ല കൂടുതൽ കാലം കേടാകാതെയിരിക്കും. ദിവസവും രാവിലെ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ച് അറിയാം
പ്രതിരോധശേഷി വർധിപ്പിക്കുന്നു
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ഡ്രൈ ഫ്രൂട്ട്സ്. പൊട്ടാസ്യം, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടം കൂടിയാണ് ഇവ.
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു
ബദാമും മറ്റും ഡ്രൈ ഫ്രൂട്ട്സും മുടിക്ക് ഉത്തമമാണ്. അവ ഓർമ്മശക്തി വർധിപ്പിക്കുകയും ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ ഇ അടങ്ങിയ ബദാം മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴത്തിലെ ഉയർന്ന ഇരുമ്പിന്റെ അംശവും ബദാമും മുടികൊഴിച്ചിൽ തടയുന്നതിനാൽ പ്രഭാതഭക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്.
ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണ്
ഡ്രൈ ഫ്രൂട്ട്സിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യും. ആന്റിഓക്സിഡന്റുകളിൽ ആന്തോസയാനിനും മറ്റ് ഫൈറ്റോകെമിക്കലുകളും ഉൾപ്പെടുന്നു. അവ മസ്തിഷ്കത്തെ സംരക്ഷിക്കുന്നു.
നാരുകൾ കൂടുതലാണ്
മിക്ക ഉണങ്ങിയ പഴങ്ങളും ശരീരത്തിന് ദിനംപ്രതി ആവശ്യമായ നാരുകൾ ലഭിക്കാൻ സഹായിക്കുന്നു. പഴങ്ങൾ കഴിഞ്ഞാൽ, നാരുകളുടെ ഏറ്റവും ഉയർന്ന സ്രോതസ്സായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കുന്നു. ഡ്രൈ ഫ്രൂട്ട്സുകളിൽ നാരുകളുടെ ഏറ്റവും സമൃദ്ധമായത് ആപ്രിക്കോട്ട് ആണ്.
ഇരുമ്പിന്റെ മികച്ച ഉറവിടം
ഈന്തപ്പഴം ഇരുമ്പിന്റെ മികച്ച ഉറവിടമാണ്, വിളർച്ചയുള്ള രോഗികൾക്ക് ഇത് ശുപാർശ ചെയ്യുന്നു. ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നു. ഇരുമ്പിന്റെ കുറവ് പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളെ ബാധിക്കുന്നതിനാൽ അവർക്ക് ഡ്രൈ ഫ്രൂട്ട്സ് വളരെ പ്രയോജനകരമാണ്. ഇരുമ്പിന്റെ കുറവ് തടയാൻ സ്ത്രീകൾ പ്രഭാതഭക്ഷണത്തിന് ഈന്തപ്പഴം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.