scorecardresearch
Latest News

ആയുർവേദ പ്രകാരം ചിക്കൻ കഴിച്ച ഉടൻ ഒരിക്കലും പാൽ കുടിക്കരുത്, എന്തുകൊണ്ട്?

ഇത് ദഹനപ്രശ്നങ്ങൾ മുതൽ ചർമ്മപ്രശ്നങ്ങൾ വരെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർധിപ്പിക്കും

chiken, health, ie malayalam

തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ചിക്കൻ ടിക്ക, റോസ്റ്റ് ചിക്കൻ തുടങ്ങി ചിക്കന്റെ പല വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ, ഈ വിഭവങ്ങൾക്കുശേഷം ഉടൻ തന്നെ മിൽക്ക് ഷേക്കോ അല്ലെങ്കിൽ പാലടങ്ങിയ ഡെസർട്ടോ കഴിക്കുന്നവരുണ്ട്. എന്നാൽ ആയുർവേദം ഒരിക്കലും ഇതിനെ പിന്തുണയ്ക്കുന്നില്ല. ഇത് ദഹനപ്രശ്നങ്ങൾ മുതൽ ചർമ്മപ്രശ്നങ്ങൾ വരെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർധിപ്പിക്കും.

ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഭക്ഷണങ്ങൾക്ക് വ്യത്യസ്ത ദഹന പ്രക്രിയ ആവശ്യമാണ്. അവ ശരിയായ ഇടവേളകളിലോ ശരിയായ സംയോജനത്തിലോ കഴിക്കണം. അല്ലെങ്കിൽ കഫ, വാത, പിത്ത എന്നീ മൂന്ന് ദോഷങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.

പാലും ചിക്കനും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

പാലും കോഴിയിറച്ചിയും സംയോജിപ്പിക്കുന്നത് ദഹനപ്രശ്നത്തിന് കാരണമാകും. കാരണം, രണ്ട് ഭക്ഷണങ്ങളും ശരീരം വ്യത്യസ്തമായി പ്രോസസ്സ് ചെയ്യുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിനും ആമാശയം ആസിഡുകൾ പുറത്തുവിടുന്നതിനും ദഹനപ്രക്രിയയിൽ അമിതഭാരം ചെലുത്തുന്നതിനും കാരണമാകും.

ദീർഘകാലാടിസ്ഥാനത്തിൽ, ഈ കോമ്പിനേഷൻ ദഹനക്കേട്, ഓക്കാനം, ശരീരവണ്ണം, വയർ വീർക്കൽ, വയറുവേദന, ഗ്യാസ്, കടുത്ത ചർമ്മ പ്രശ്നങ്ങൾ, മലബന്ധം, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. ചിക്കൻ കഴിച്ച ശേഷം പാൽ അടങ്ങിയ എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, കുറഞ്ഞത് രണ്ട് മണിക്കൂർ ഇടവേളയിൽ കഴിക്കാൻ ശ്രമിക്കുക. പ്രോട്ടീനുകൾ അടങ്ങിയ രണ്ടു ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് മതിയായ സമയം ലഭിക്കാൻ ഇത് സഹായിക്കുന്നു.

എന്നാൽ, ചിക്കൻ അല്ലെങ്കിൽ മത്സ്യം കഴിച്ച ശേഷം പാൽ കുടിക്കുന്നത് ദോഷകരമായ ഫലങ്ങളൊന്നുമില്ലെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യൻ ദീക്ഷ പറഞ്ഞു. എന്നിരുന്നാലും, കോഴി ഇറച്ചിയും മീനും ദഹിക്കാൻ സമയമെടുക്കും. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും അതുവഴി ഒരാൾക്ക് വയറിൽ ഭാരമോ വയർ വീർക്കലോ അനുഭവപ്പെടാമെന്ന് അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Heres why you must never drink milk after eating chicken