പ്രഭാതഭക്ഷണത്തിന് പോഷകപ്രദമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അവ മെറ്റബോളിസത്തെ സഹായിക്കുക മാത്രമല്ല, ഊർജ്ജ നില വർധിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ളൊരു ഭക്ഷണമാണ് മുളപ്പിച്ച ചെറുപയർ.
മുളപ്പിച്ച ചെറുപയർ ശരീരത്തിന് ഗുണം ചെയ്യുന്നത് എങ്ങനെയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിക്കുകയാണ് ഡയറ്റീഷ്യൻ സുമൻ തിബ്രേവാല. മുളപ്പിച്ച ചെറുപയറിനെ ‘പോഷണത്തിന്റെ ശക്തികേന്ദ്രം’ എന്നാണ് അദ്ദേഹം വിളിച്ചത്. അവയിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”മുളപ്പിച്ച ചെറുപയർ ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഇവയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്. മുളപ്പിക്കുന്നതിലൂടെ ഇവയിലെ അവശ്യ ഫാറ്റി ആസിഡിന്റെ അളവ് വർധിക്കും,” അദ്ദേഹം പറഞ്ഞു.
മുളപ്പിച്ച ചെറുപയർ കഴിക്കേണ്ടത് എങ്ങനെ?
ശരീരബലം വർധിപ്പിക്കാനും ദിവസം മുഴുവൻ ഊർജസ്വലത നിലനിർത്താനും മുളപ്പിച്ച ചെറുപയറിൽ ചെറുനാരങ്ങ, ഇഞ്ചി കഷ്ണം, കുറച്ച് ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് പ്രഭാതഭക്ഷണമായി കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അസിഡിറ്റിയോ, നെഞ്ചെരിച്ചിലോ, രണ്ടു മിനിറ്റിൽ ആശ്വാസം നേടാം; ഇതാ പ്രതിവിധി