കാലാവസ്ഥ മാറുന്നുവെന്നു കരുതി തണുത്ത വെളളം കുടിക്കാതിരിക്കരുത്. ചൂട് കാലമായാൽ മാത്രമാണ് തണുത്ത വെളളം കുടിക്കേണ്ടതെന്നും തണുപ്പ് കാലത്ത് വേണ്ടെന്നും കരുതുന്ന ഒരു വിഭാഗമുണ്ട്. പക്ഷേ ദൈനംദിന ജീവിതത്തിൽ തണുത്ത വെളളം കുടിച്ചാൽ നിരവധി നേട്ടങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
മാനസിക സമ്മർദം ഒഴിവാക്കും
നിങ്ങൾക്ക് എന്തിനെക്കുറിച്ചെങ്കിലും ഉത്കണ്ഠ തോന്നുന്നുണ്ടെങ്കിൽ തണുത്ത വെളളം ഉപയോഗിച്ച് മുഖം കഴുകുക. ശരീര താപനില കുറയ്ക്കാൻ ഈ രീതി സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുന്നതിലൂടെ ഉത്കണ്ഠ/സമ്മർദ്ദം ക്രമേണ ഇല്ലാതാക്കുന്നു. കൂടാതെ നിങ്ങൾക്ക് മുൻപുണ്ടായിരുന്ന സമ്മർദങ്ങളെ മാറ്റി മനസിന് കൂടുതൽ ഉന്മേഷം പകരും.
Read Also: നാരങ്ങ വെളളം കുടിച്ചാലുളള ഗുണങ്ങൾ
മുടി വളരും
ആരോഗ്യമുളള മുടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തണുത്ത വെളളത്തിൽ കഴുകുക. തണുത്ത വെള്ളത്തിൽ മുടി കഴുകുന്നത് തിളക്കം നൽകും. കൂടാതെ, മുടിയുടെ വേരുകൾക്കും ഇഴകൾക്കും ബാഹ്യചർമ്മത്തിനും തണുത്ത വെള്ളം നല്ലതാണ്.
ഭാരം കുറയ്ക്കും
തണുത്ത വെളളം കുടിക്കുന്നത് ഭാരം കുറയ്ക്കും. ശാസ്ത്രീയമായി ഇത് തെളിയിച്ചിട്ടില്ലെങ്കിലും, ഒരു ദിവസം 70 ഓളം അധിക കലോറി കുറയ്ക്കാൻ തണുത്ത വെളളം കുടിക്കുന്നത് സഹായിക്കുമെന്ന് ഡയറ്റ് പിന്തുടരുന്നവർ പറയുന്നു.
ഹാങ് ഓവർ മാറ്റും
ഹാങ് ഓവറിൽനിന്നും പുറത്തുവരാൻ നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് തണുത്ത വെളളം. തണുത്ത വെളളം കുടിക്കുന്നത് ആശ്വാസം തരും. ഇതിനുപുറമേ തണുത്ത വെളളത്തിൽ മുക്കിയ തുണി നെറ്റിയിൽ വയ്ക്കുന്നത് തലയ്ക്ക് ആശ്വാസം നൽകും.