Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
/indian-express-malayalam/media/media_files/uploads/2021/07/kala-chana.jpg)
പയർ വർഗ്ഗങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവയിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് കാല ചന അല്ലെങ്കിൽ കറുത്ത കടല. പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ് കടല. അവയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
Advertisment
- കടലയിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ്, ഫൈബർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ദിവസവും 3/4 കപ്പ് വെളള കടല കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും മൊത്തത്തിലുളള കൊളസ്ട്രോൾ ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കുന്നു.
- കടലയിലെ കാർബോഹൈഡ്രേറ്റുകൾ പതുക്കെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുകയും അതുവഴി ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- ഇരുമ്പിന്റെ സമ്പന്നമായ സ്രോതസായതിനാൽ കടലയ്ക്ക് വിളർച്ച തടയാനും ഊർജ നില വർധിപ്പിക്കാനും കഴിയും. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും വളരുന്ന കുട്ടികൾക്കും ഇതേറെ നല്ലതാണ്.
- സസ്യാഹാരികൾക്ക് പ്രോട്ടീൻ ലഭിക്കാനുള്ള നല്ലൊരുപാധിയാണ് കറുത്ത കടല.
- ഇതിൽ നാരുകൾ അടങ്ങിയിട്ടുളളതിനാൽ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബർ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
- ചർമ്മത്തിനും ഏറെ നല്ലതാണ് കറുത്ത കടല. ചർമ്മത്തിലെ ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പോരാടുന്നു.
- മുഖം വൃത്തിയാക്കാൻ കറുത്ത കടല ഉപയോഗിക്കാം. കടല പേസ്റ്റ് മഞ്ഞളിൽ കലർത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്ത് സൂക്ഷിച്ചശേഷം തണുത്ത വെളളത്തിൽ മുഖം കഴുകുക. വാർധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാടുകൾ കുറയ്ക്കാനും മുഖം തിളങ്ങാനും സഹായിക്കുന്നു.
- കറുത്ത കടല പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ മുടി കൊഴിച്ചിൽ തടയാം.
Read More: മുടി വളർച്ചയ്ക്കും തിളക്കത്തിനും ചുവന്ന ഉളളി നല്ലതാണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.