കോവിഡ് കാലത്ത് ആരോഗ്യത്തിലും പ്രതിരോധശേഷിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നതിനുപകരം, ആളുകൾ വീണ്ടും വീട്ടുവൈദ്യങ്ങളെയും അടുക്കളയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളെയും ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ ശരീരത്തെ സഹായിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മുടെ അടുക്കളയിലുണ്ട്. നമ്മുടെ അടുക്കളകൾ എല്ലാത്തരം ചേരുവകളും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദവുമാണെന്നാണ് GOQii ലെ ജീവിതശൈലി വിദഗ്ധ പരിശീലകയായ വന്ദന ജുനെജ പറയുന്നത്.
മഞ്ഞൾ
കുർക്കുമിൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മഞ്ഞൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മികച്ച ഘടകമാണ്. കൂടാതെ, ഇത് വിവിധ വിഭവങ്ങളിൽ ചേർക്കാം. ഇത് കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ചൂടുള്ള പാലിൽ ചേർത്തോ അല്ലെങ്കിൽ നാരങ്ങ വെള്ളത്തിൽ ചേർത്തോ ആണ്.
ഇഞ്ചി
ആയുർവേദത്തിലെ ഏറ്റവും മികച്ച പ്രതിരോധശേഷി ബൂസ്റ്ററായി ഇഞ്ചി കണക്കാക്കപ്പെടുന്നു. പല ദഹന സംബന്ധമായ അസുഖങ്ങളും സുഖപ്പെടുത്തുന്നു.
വെളുത്തുള്ളി
ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളതിനാൽ ഇന്ത്യൻ വിഭവങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള ഒന്നാണിത്. ഒരു അല്ലി വെളുത്തുള്ളി (ചെറുതായി ചതച്ചത്) വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. അതിരാവിലെയാണ് അനുയോജ്യമായ സമയം.
കറുവപ്പട്ട
ഇതിന് ആന്റി-വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളുള്ള ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ടൈപ്പ്-2 പ്രമേഹം, ബ്ലഡ് ഷുഗർ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
കുരുമുളക്
ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയൽ, ഗ്യാസ്ട്രോ-പ്രൊട്ടക്റ്റീവ് ഗുണങ്ങൾ കുരുമുളകിനുണ്ട്.
ജീരകം
ജീരകത്തിൽ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്ന ഫ്ലേവനോയ്ഡുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, ദഹനം മെച്ചപ്പെടുത്തുന്നു. ഒരു ടീസ്പൂൺ ജീരകം രാത്രി കുതിർത്ത് രാവിലെ കഴിക്കുന്നത് ഗുണം ചെയ്യും.
തുളസി
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പനി, അത്തരം അണുബാധകൾ എന്നിവയ്ക്കെതിരെ പോരാടാൻ സഹായിക്കും. ചുമ, ജലദോഷം, നേരിയ പനി എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ തുളസി ഇലകൾ കഴിക്കുകയോ തേനിൽ കലർത്തി കഴിക്കുകയോ ചെയ്യാം.
കറിവേപ്പില
കറിവേപ്പിലയിൽ നിറയെ ആന്റിഓക്സിഡന്റുകളുണ്ട്. കാൽസ്യം, ഇരുമ്പ് തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടവുമാണ്. മുഴുവൻ ഇലകളായി വിഭവങ്ങളിലോ ചമ്മന്തികളിലോ ചേർക്കാം. ഇലയുടെ നീര് കുടിക്കുകയോ തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യുക.
പുതിനയില
പുതിനയില പല പോഷകങ്ങളുടെയും, പ്രത്യേകിച്ച് വിറ്റാമിൻ എയുടെയും ആന്റിഓക്സിഡന്റുകളുടെയും നല്ല ഉറവിടമാണ്.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന വൈറ്റ് രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, പേരക്ക എന്നിവ ഉദാഹരണങ്ങളാണ്. ഇവ കൂടാതെ നെല്ലിക്ക/ഇന്ത്യൻ നെല്ലിക്കയിലാണ് ഏറ്റവും കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രോഗപ്രതിരോധ ശേഷി കൂട്ടാൻ ഈ ദൈനംദിന ശീലങ്ങൾ പിന്തുടരൂ