അസിഡിറ്റി, മൈഗ്രേയ്ൻ, ഓക്കാനം, തലവേദന, പിസിഒഎസ്, ഹൈപ്പർടെൻഷൻ, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കെല്ലാം പരിഹാരമാകുകയും ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താനും സഹായിക്കുന്ന ഒരു ഹെർബൽ ടീ പരിചയപ്പെടുത്തുകയാണ് ആയുർവേദ ഡോക്ടറായ ദിക്സ ഭാവ്സകർ.
ചായയോ കാപ്പിയോ കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നതിനു പകരം ഈ ഹെർബൽ ടീ കുടിച്ച് ദിവസം ആരംഭിക്കുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് ദിക്സ പറയുന്നത്. കുടൽ പ്രശ്നങ്ങളും ഹോർമോൺ അസന്തുലിതാവസ്ഥയും കാരണം വീർത്തിരിക്കുന്ന കുടലിൽ കൂടുതൽ വീക്കം ഉണ്ടാകാൻ കഫീൻ കാരണമാവും. ഇത് കുടലിന്റെ ആവരണത്തെ പ്രകോപിപ്പിക്കുകയും പിത്ത, വാത പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി ഹോർമോൺ അസന്തുലിതാവസ്ഥ കൂടുകയും ശരീരവണ്ണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും.
ഹെർബൽ ടീ തയ്യാറാക്കുന്ന വിധം
- വെള്ളം- 1 ഗ്ലാസ്/300 മില്ലി
- കറിവേപ്പില- 15 ഇല
- പുതിനയില- 15 എണ്ണം
- ജീരകം- 1 ടീസ്പൂൺ
- മല്ലി- 2 ടീസ്പൂൺ
ഇവയെല്ലാം ചേർത്ത് 5 മുതൽ 7 മിനിറ്റ് വരെ ചെറുതീയിൽ തിളപ്പിച്ചെടുക്കുക. രാവിലെ പതിവായി ഈ ഹെർബൽ ടീ കുടിക്കുന്നത് ശീലമാക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.