scorecardresearch

മദ്യം വേണ്ട, മധുരമില്ലാത്ത കട്ടൻ കാപ്പി മതി; ഈ ശീലങ്ങൾ ഫാറ്റി ലിവർ തടയും

ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നതിന് ഏതൊക്കെ ഭക്ഷണ പദാർത്ഥങ്ങളാണ് നിയന്ത്രിക്കേണ്ടതെന്നും, പൂർണമായും ഒഴിവാക്കേണ്ടതെന്നും, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും ഡോക്ടർ വിശദീകരിച്ചിട്ടുണ്ട്

ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നതിന് ഏതൊക്കെ ഭക്ഷണ പദാർത്ഥങ്ങളാണ് നിയന്ത്രിക്കേണ്ടതെന്നും, പൂർണമായും ഒഴിവാക്കേണ്ടതെന്നും, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും ഡോക്ടർ വിശദീകരിച്ചിട്ടുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
fatty live foods

Source: Freepik

ആഗോളതലത്തിൽ കരൾ രോഗം വർധിച്ചു വരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ കാണിക്കുന്നത്. ഇതിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗവുമാണ് പ്രധാന കാരണങ്ങൾ. ഏറ്റവും സാധാരണമായ കരൾ രോഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. ചില സന്ദർഭങ്ങളിൽ മരണത്തിനുവരെ കാരണമാകാറുണ്ട്. 

Advertisment

ഭക്ഷണക്രമത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നതിലൂടെ, ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ഹെപ്പറ്റോളജിസ്റ്റായ ഡോ.സിറിയക് എബി ഫിലിപ്സ് സോഷ്യൽ മീഡിയയിൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത എങ്ങനെ കുറയ്ക്കാമെന്നുള്ള വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. 

Also Read: പ്രമേഹരോഗികൾക്ക് ചീസ് കഴിക്കാമോ?

ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കുന്നതിന് ഏതൊക്കെ ഭക്ഷണ പദാർത്ഥങ്ങളാണ് നിയന്ത്രിക്കേണ്ടതെന്നും, പൂർണമായും ഒഴിവാക്കേണ്ടതെന്നും, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍, വെളിച്ചെണ്ണ, പാം ഓയില്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍, വെണ്ണ, നെയ്യ് എന്നിവ നിയന്ത്രിക്കുന്നതിലൂടെയും മദ്യം പൂർണമായും ഒഴിവാക്കുന്നതിലൂടെയും ഫാറ്റി ലിവര്‍ രോഗം നിയന്ത്രിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, മധുരമില്ലാത്ത ബ്ലാക്ക് കോഫി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിർദേശിച്ചു.

"ഭക്ഷണക്രമം നോക്കുമ്പോൾ, അതായത് ഇന്ത്യൻ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, ഫാറ്റി ലിവറിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനോ തടയുന്നതിനോ നിങ്ങൾ നിയന്ത്രിക്കേണ്ട നാല് കാര്യങ്ങളുണ്ട്, അവ പഞ്ചസാര ചേർത്ത പാനീയങ്ങൾ, വെളിച്ചെണ്ണ (പാം ഓയിൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ), വെണ്ണ, നെയ്യ് എന്നിവയാണ്" ഡോ.ഫിലിപ്സ് പറഞ്ഞു.

Advertisment

Also Read: ബിരിയാണി കഴിച്ചാലും ശരീരഭാരം കുറയ്ക്കാൻ കഴിയുമോ?

"നിങ്ങൾ പൂർണമായും ഒഴിവാക്കേണ്ട ഒന്നുണ്ടെങ്കിൽ അത് മദ്യമാണ്. നിങ്ങൾ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു ഭക്ഷണ ഇനം ഉണ്ടെങ്കിൽ അത് മധുരമില്ലാത്ത കട്ടൻ കാപ്പിയാണ്," ഡോ.ഫിലിപ്സ് പറഞ്ഞു.

എന്താണ് ഫാറ്റി ലിവർ രോഗം

കരൾ കോശങ്ങൾ വളരെയധികം കൊഴുപ്പ് ശേഖരിക്കുമ്പോഴാണ് ഫാറ്റി ലിവർ രോഗം അഥവാ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് ഉണ്ടാകുന്നത്. ഈ കൊഴുപ്പ് കരൾ കോശങ്ങളുടെ സാധാരണ ഉപാപചയ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. ഫാറ്റി ലിവർ രോഗം രണ്ട് തരമുണ്ട്: അമിതമായ മദ്യപാനം (AFLD) മൂലമുണ്ടാകുന്ന ഒന്ന്, മദ്യവുമായി ബന്ധമില്ലാത്തത് (NAFLD).

Also Read: ഭക്ഷണം കഴിഞ്ഞാൽ ഇത് ചെയ്യൂ: ഹൃദയാഘാത സാധ്യത 40% കുറയ്ക്കുന്നതിനുള്ള ഒരു ടിപ്‌സ്

 എൻഎഎഫ്എൽഡി ലോകമെമ്പാടുമുള്ള ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. അമിത വണ്ണം, അമിതാഹാരം, ശാരീരികാധ്നനം ഇല്ലാതിരികക്കുക എന്നിവയാണ് ഇതിനു കാരണം. പ്രമേഹം, രക്താതി സമ്മർദ്ദം, രക്തത്തിൽ കൊളസ്ട്രോളിന്റെ ഉയർന്ന തോത് തുടങ്ങിയവയും എൻഎഎഫ്എൽഡി ഉള്ളവരിൽ കാണാറുണ്ട്. ജീവിതശൈലിയിലെ പാകപ്പിഴകൾ കൂടാതെ, എൻഎഎഫ്എൽഡിയ്ക്ക് ജനിതക കാരണങ്ങളും ഉണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാത്രിയിൽ 4 മണിക്കൂർ പോലും ഉറങ്ങാറില്ല, ഇന്നലെ ഉറങ്ങിയത് 2 മണിക്കൂർ: വെളിപ്പെടുത്തി അജിത്

Health Tips liver

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: