യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണങ്ങൾ ഇവയാണ്

പുകവലി പൂർണമായും ഉപേക്ഷിക്കുക. പുകവലി കുറയ്ക്കുന്നത് ഒട്ടും സഹായിക്കില്ല. ഒരു ദിവസം ഒരു സിഗരറ്റ് വലിച്ചാലും നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായേക്കാം

heart attack, health, ie malayalam

കുറച്ചുകാലം മുമ്പുവരെ വളരെ വിരളമായേ യുവാക്കളിൽ ഹൃദയാഘാതം വന്നിരുന്നുളളൂ. എന്നാൽ ഇപ്പോൾ യുവാക്കളിൽ ഹൃദയാഘാതം കൂടിവരികയാണ്. 10-15 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഇന്ന് ചെറുപ്പക്കാരിൽ ഹൃദയാഘാതം സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് ഗ്രേറ്റർ നോയിഡയിലെ ശാരദ ഹോസ്പിറ്റലിന്റെ തലവനും കാർഡിയോളജിസ്റ്റ് സീനിയർ കൺസൾട്ടന്റുമായ ഡോ.ശുഭ്ഹേന്ദു മൊഹന്തി ഇന്ത്യൻ എക്സ്പ്രസ് ഡോട്കോമിനോടു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, 18 നും 20 നും ഇടയിൽ പ്രായമുളള യുവാക്കൾ ഹൃദയാഘാതം മൂലം മരിച്ച നിരവധി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാരണങ്ങൾ

യുവാക്കളിൽ ഹൃദയാഘാതം കൂടിവരുന്നതിന്റെ പ്രധാന കാരണം പുകവലിയുടെ അമിത ഉപയോഗമാണെന്ന് ഡോക്ടർ പറഞ്ഞു. ”രണ്ടാമത്തേത് ഉയർന്ന മാനസിക സമ്മർദ്ദമാണ്. മിക്ക യുവ പ്രൊഫഷണലുകളും ജോലി സംബന്ധമായി ഇത് നേരിടുന്നുണ്ട്. മൂന്നാമത്തെ ഘടകം ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും ഉദാസീനമായ ജീവിതശൈലിയുമാണ്,” ഡോ.മൊഹന്തി പറഞ്ഞു.

ചില ഫിറ്റ്നസ് പ്രേമികൾ സ്റ്റിറോയിഡുകൾ കഴിക്കാറുണ്ട്, അതും ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. സൈദ്ധാന്തികമായി, ഇത് സാധ്യമാണ്, പക്ഷേ സ്റ്റിറോയിഡ് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഹൃദയാഘാതത്തിന്റെ കൂടുതൽ കേസുകൾ ഞങ്ങൾ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയാഘാതം തടയുന്നതിനുളള ടിപ്സുകൾ

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ അവ നിയന്ത്രിക്കുകയും പതിവായി ഒരു ഡോക്ടറെ കാണുകയും ചെയ്യുക. നിങ്ങൾ ആരോഗ്യവാനും ഈ പ്രശ്നങ്ങളില്ലാത്തവരുമാണെങ്കിൽ ഡോ. മൊഹന്തി പറയുന്ന ചില കാര്യങ്ങൾ ചെയ്യുക.

  • ഒരാഴ്ചയിൽ 5 ദിവസമെങ്കിലും 30-45 മിനിറ്റെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. സൈക്ലിങ്, ഓട്ടം, നീന്തൽ തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ ഹൃദയത്തിന് നല്ലതാണെന്ന് ഡോക്ടർ പറയുന്നു
  • ജോലിയിൽ നിന്ന് ഒരു ഇടവേള എടുത്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിക്കുക. ടിവി കാണുന്നത് ഒരു ഇടവേളയായി കണക്കാക്കില്ല, കാരണം നിങ്ങൾ അപ്പോഴും ജോലിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകാം
  • പുകവലി പൂർണമായും ഉപേക്ഷിക്കുക. പുകവലി കുറയ്ക്കുന്നത് ഒട്ടും സഹായിക്കില്ല. ഒരു ദിവസം ഒരു സിഗരറ്റ് വലിച്ചാലും നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടായേക്കാം
  • നിങ്ങളുടെ മാനസികാരോഗ്യത്തെ നന്നായി പരിപാലിക്കുക
  • ഭക്ഷണത്തിൽ ദിവസവും 250-200 ഗ്രാം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ഉപ്പ് കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കണം
  • ഇത്രയും കാര്യങ്ങൾ ചെയ്താൽ, നിങ്ങൾക്ക് ഒന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് 95-98 ശതമാനം പറയാൻ കഴിയുമെന്നും ഡോക്ടർ പറയുന്നു

Read More: വ്യായാമവും ഹൃദയാരോഗ്യവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Heart attack is becoming common among young people

Next Story
കോവിഡ് കാലത്ത് വീട്ടിലിരുന്ന് എങ്ങനെ ഡോക്ടറെ കാണാം?safety of doctors, safety of health workers, kerala high court, safety of doctors kerala high court, attack against doctors, attack against doctors in kerala, attack against health workers in kerala, covid19, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com