ശരീര ഭാരം കുറയ്ക്കാൻ ഡയറ്റ് മാത്രം നോക്കിയിട്ട് കാര്യമില്ല. ശരിയായ ഡയറ്റിനൊപ്പം വ്യായാമവും ജീവിതശൈലിയിൽ മാറ്റങ്ങളും വേണം. ആരോഗ്യകരമായ രീതിയിൽ എങ്ങനെ ശരീര ഭാരം കുറയ്ക്കാമെന്ന് പറയുകയാണ് ആയുർവേദ ഡോ. ദിക്സ ഭാവ്സർ. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചാണ് അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത്.
ശരീര ഭാരം കുറയ്ക്കാൻ കഴിക്കേണ്ടത്
ചെറുചൂടുള്ള വെള്ളം
ഇത് കൊഴുപ്പ് വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുകയും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കറുവപ്പട്ട
ദഹനം മെച്ചപ്പെടുത്തുന്നു, പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, കൊളസ്ട്രോൾ, കൊഴുപ്പ് ഇല്ലാതാക്കുന്നു. ഒഴിഞ്ഞ വയറ്റിൽ ഒരു നുള്ള് കറുവപ്പട്ട 1 ടീസ്പൂൺ തേനിനൊപ്പം കഴിക്കുന്നതാണ് നല്ലത്.
ഗ്രീൻ ടീ
ഒരു കപ്പ് ഗ്രീൻ ടീ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
ചെറുനാരങ്ങ
ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഒന്നാണ് നാരങ്ങ, എന്നാൽ സന്ധി വേദനയും ഹൈപ്പർ അസിഡിറ്റിയും ഉള്ള ആളുകൾ ഒഴിവാക്കണം. മറ്റുള്ളവർക്ക്, ഒഴിഞ്ഞ വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ ഒരു നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കും.
കുരുമുളക്
നാരങ്ങാവെള്ളത്തിൽ കുരുമുളകുപൊടി ചേർത്ത് രാവിലെ കുടിക്കുന്നത് പെട്ടെന്ന് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
നെല്ലിക്ക
പൊണ്ണത്തടി, തൈറോയ്ഡ്, പ്രമേഹം, മലബന്ധം തുടങ്ങി എല്ലാ രോഗങ്ങൾക്കുമുള്ള എന്റെ പ്രിയപ്പെട്ട പഴം. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ത്രിഫല
ഉറങ്ങുന്നതിനു മുൻപ് 1 ടീസ്പൂൺ ത്രിഫല ചെറുചൂടുള്ള വെള്ളത്തിൽ കുടിക്കുന്നത് ശരീരത്തിൽനിന്നും വിഷവസ്തുക്കളെ പുറന്തള്ളുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.
തേൻ
അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യും. ഒരിക്കലും ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കരുത്, ഇളം ചൂടുവെള്ളം മതിയാകും.
ശരീര ഭാരം കുറയ്ക്കാൻ ഒഴിവാക്കേണ്ടത് അല്ലെങ്കിൽ പരിമിതപ്പെടുത്തേണ്ടത്
- വെളുത്ത പഞ്ചസാര
- ഗ്ലൂറ്റൻ
- മൈദ
- വറുത്ത ഭക്ഷണങ്ങൾ
- മദ്യം
- കാപ്പി/ചായ
- കാർബണേറ്റഡ് പാനീയങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പിന്തുടരുക, നന്നായി ഉറങ്ങുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ നിർബന്ധമാണെന്നും ഡോക്ടർ വ്യക്തമാക്കി. ഡോക്ടറുടെ നിർദേശപ്രകാരം ഔഷധസസ്യങ്ങൾ കഴിക്കുക. ചില സുഗന്ധവ്യഞ്ജനങ്ങൾ വളരെ ചൂടുള്ളതോ നിങ്ങൾക്ക് അനുയോജ്യമല്ലാത്തതോ ആകാം. അതുകൊണ്ട് ആയുർവേദ ഡോക്ടറെ സമീപിച്ച് നിർദേശം തേടിയതിനുശേഷം എന്തും തുടങ്ങുകയെന്ന് അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം കുറയ്ക്കണോ അതോ കൂട്ടണോ? ഈ 7 കാര്യങ്ങൾ ശീലമാക്കൂ