ആരോഗ്യകരമായ രീതിയിൽ ദിവസം തുടങ്ങുന്നത് ആ ദിവസം മുഴുവൻ ഊർജ്ജം നൽകും. പ്രമേഹ രോഗികൾ ഒരു ദിവസം തുടങ്ങുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ”രാവിലെ നിങ്ങൾ ആദ്യം കഴിക്കുന്ന ഭക്ഷണം, പ്രത്യേകിച്ച് നിങ്ങൾ പ്രമേഹരോഗികളാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നവ ആയിരിക്കണം,” സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ഷാ പറഞ്ഞു.
പ്രമേഹരോഗികൾക്ക് ഒരു ദിവസം തുടങ്ങാൻ സഹായകമായ ആരോഗ്യകരമായ ടിപ്‌സുകളെക്കുറിച്ചും അവർ വിശദീകരിച്ചിട്ടുണ്ട്.
- പ്രമേഹ രോഗികൾ ഉണരുമ്പോൾ ആദ്യം വെള്ളമാണ് കുടിക്കേണ്ടത്. ഉണരുമ്പോൾ തന്നെ 1-2 ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക.
- ”ബേൽപട്ട (baelpatta), കറിവേപ്പില, തുളസി എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ഈ ഇലകൾ പ്രമേഹമുള്ള ശരീരത്തിന് ഒരു അനുഗ്രഹമാണ്. ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയുന്നതിന് വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കുക. പിന്നീട്, ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മികച്ച ടോണിക്ക് ആയ അർജുൻ ചാൽ വെള്ളത്തിൽ ചേർത്ത് കുടിക്കുക. 1 ടീസ്പൂൺ അർജുൻ ചാൽ പൊടി രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് രാവിലെ കുടിക്കുക,” ഷാ പറഞ്ഞു.
- ഉറക്കമുണർന്നാൽ പലർക്കും നെഞ്ചെരിച്ചിലോ അസിഡിറ്റിയോ അനുഭവപ്പെടാറുണ്ട്. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നതിനാലാകാം ഇത് സംഭവിക്കുന്നത്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക. ഉറക്കമുണർന്നാൽ അസിഡിറ്റി മാറാൻ, 8-10 കറുത്ത ഉണക്കമുന്തിരി വെറും വയറ്റിൽ കഴിക്കുക.
- സീസണൽ പഴങ്ങൾ, കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും സമ്മിശ്രമായ പ്രഭാതഭക്ഷണമാണ് പ്രമേഹരോഗികൾ കഴിക്കേണ്ടത്. ധാന്യങ്ങൾ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നത് ആയുർവേദത്തിൽ ശുപാർശ ചെയ്യുന്നില്ല.
- അസിഡിറ്റി, മലബന്ധം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്ന ചായയോ കാപ്പിയോ രാവിലെ കുടിക്കുന്നത് ഒഴിവാക്കുക. ”കൂടാതെ, പാലിൽ പഴം ചേർക്കുന്നതുപോലെ വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക, ഇത് വളരെ സാധാരണമായി എല്ലാവരും ചെയ്യുന്ന തെറ്റാണ്,” അവർ പറഞ്ഞു.
നിങ്ങളുടെ പ്രഭാതം സുന്ദരമാക്കാൻ ശ്രമിക്കുക. ധ്യാനിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സമ്മർദ്ദം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹരോഗികൾക്ക് വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും മികച്ച പഴങ്ങളിലൊന്ന് ഇതാണ്