പ്രീ ഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹമുള്ളവർ ഭക്ഷണ ശീലങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചില സമയത്ത് ഏത് ഭക്ഷണമാണ് അനുയോജ്യമെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കും. അബോട്ടിലെ ന്യൂട്രീഷ്യൻ മെഡിക്കൽ, സയന്റിഫിക് അഫയേഴ്സ് അസോസിയേറ്റ് ഡയറക്ടർ ഡോ.ഗണേഷ് കാഡെ പ്രമേഹവും ബ്ലഡ് ഷുഗറും നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ബീൻസ് (ഏത് തരവും)
പയർ, ചെറുപയർ ബീൻസ് ഇവയൊക്കെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണങ്ങളാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ മൂന്ന് മാസത്തേക്ക് ദിവസവും ഒരു കപ്പ് ബീൻസ് കഴിക്കുന്നത് (ഹീമോഗ്ലോബിൻ A1c) HbA1c ലെവൽ അര ശതമാനം കുറയ്ക്കുന്നു.
ആപ്പിൾ
പ്രമേഹമുള്ളവരുടെ ഭക്ഷണ ലിസ്റ്റിൽ പഴങ്ങൾക്ക് ഇടമില്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം, എന്നാൽ ആപ്പിൾ കുറഞ്ഞ ഗ്ലൈസെമിക് ആണ്. ഗ്ലൈസെമിക് ഇൻഡക്സിൽ കുറഞ്ഞതോ ഇടത്തരമോ ആയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഒരു മാർഗമാണ്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ട് – അവയിൽ ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയുമുണ്ട്, കൊഴുപ്പ് രഹിതവുമാണ്.
ബദാം
ബദാമിൽ മഗ്നീഷ്യം ധാരാളമുണ്ട്, ഇത് ശരീരത്തിലെ ഇൻസുലിൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്നതിനാൽ ഭക്ഷണത്തിൽ കൂടുതൽ ബദാം ഉൾപ്പെടുത്താൻ ശ്രമിക്കുക. ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
സ്പിനച്
ഈ ഇലക്കറിയിൽ പാകം ചെയ്ത ഒരു കപ്പിൽ വെറും 21 കലോറി മാത്രമാണുള്ളത്, കൂടാതെ രക്തത്തിലെ പഞ്ചസാരയ്ക്ക് അനുയോജ്യമായ മഗ്നീഷ്യവും നാരുകളും അടങ്ങിയിട്ടുണ്ട്.
മഞ്ഞൾ
ഈ സുഗന്ധവ്യഞ്ജനത്തിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് പാൻക്രിയാസിനെ ആരോഗ്യകരമായി നിലനിർത്താനും പ്രീ ഡയബറ്റിസ് ടൈപ്പ് 2 പ്രമേഹമായി മാറുന്നത് തടയാനും സഹായിക്കുന്നു.
Read More: ആരോഗ്യമുള്ള ശരീരത്തിനായ് വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ