scorecardresearch
Latest News

നിങ്ങള്‍ കാപ്പി പ്രിയരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം, കുടിക്കാതിരിക്കാം, ഏതാണ് ഉചിതം, എന്നിവ അറിയാം

നിങ്ങള്‍ കാപ്പി പ്രിയരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒരു കാപ്പികുടിക്കാതെ ദിവസം ആരംഭിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എത്രത്തോളം കാപ്പി ഇഷ്ടപ്പെടുന്നയാളാണെങ്കിലും ഇതിന്റെ പാര്‍ശ്വഫലങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.

കാപ്പി കുടിക്കുന്നത് ഒരാള്‍ക്ക് നല്ലതാണോ ചീത്തയാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നുട്രീഷ്യനിസ്റ്റായ സിമ്രുണ്‍ ചോപ്ര.

നിങ്ങളുടെ മെറ്റോബളിസം പതുക്കെയാണെങ്കില്‍ കാപ്പികുടി ഒഴിവാക്കണമെന്നാണ് സിമ്രുണ്‍ പറയുന്നത്.

കാപ്പികുടിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം മെറ്റാബോളിസം പതുക്കെയാണെന്നാണ്. ഇത്തരക്കാര്‍ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പികുടിക്കരുതെന്നും ദിവസത്തില്‍ കപ്പിയുടെ എണ്ണം ഒന്നാക്കി ചുരുക്കണമെന്നും സിമ്രുണ്‍ കൂട്ടിച്ചേര്‍ത്തു.

കാപ്പി ഒഴിവാക്കേണ്ടവര്‍

  • ഗര്‍ഭിണികള്‍.
  • മുലപ്പാല്‍ നല്‍കുന്നവര്‍.
  • ഭക്ഷണമൊന്നും കഴിക്കാത്തവര്‍.
  • ഉത്കണ്ഠയുള്ളവര്‍ (Anxiety) കഫീനടങ്ങിയ പാനിയങ്ങള്‍ ഒഴിവാക്കുക.

വ്യായമത്തിന് മുന്‍പ് കട്ടന്‍കാപ്പി കുടിക്കുന്നത് നല്ലതാണെങ്കിലും ഒരു ദിവസം 400 മില്ലി ഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയ പാനിയങ്ങള്‍ കുടിക്കരുതെന്നാണ് നുട്രീഷ്യനിസ്റ്റ് നിര്‍ദേശിക്കുന്നത്. ഒരു ദിവസം രണ്ട് കപ്പ് കാപ്പി വരെയാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health tips you must avoid coffee if you are in this list