വളരെ നല്ല പ്രഭാതഭക്ഷണം ആസ്വദിച്ചതിനുശേഷം നിങ്ങൾക്ക് വയർ നിറയുന്നതായി അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ച് വീണ്ടും ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ദിവസം മുഴുവനുള്ള ഊർജം പ്രഭാതഭക്ഷണത്തിലൂടെ ലഭിക്കുന്നു.
എന്നാൽ ഭക്ഷണം കഴിച്ചശേഷം, നിങ്ങളുടെ പാന്റ് ഇറുകിയതായി തോന്നുന്നു. വയറിന്റെ വലുപ്പം ഇരട്ടിയായി അനുഭവപ്പെടുന്നു. അതിലുപരിയായി, മലബന്ധം, ഗ്യാസ്, ബെൽച്ചിംഗ് എന്നിവ പോലും അനുഭവപ്പെടാം. ഇവയെല്ലാം വയറു വീർക്കുന്ന ലക്ഷണമാണ്,” ഡയറ്റീഷ്യനും ലൈഫ്‌സ്‌റ്റൈൽ കോച്ചുമായ ജസ്മീത് കൗർ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
ഇത് ഒഴിവാക്കാനുള്ള മാർഗങ്ങൾ
ദഹനനാളവും കുടലും ശുദ്ധീകരിച്ച് ശരീരത്തിലെ മാലിന്യങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ 200 മില്ലി ചെറുചൂടുള്ള വെള്ളം കുടിക്കുക. കൂടാതെ, നിങ്ങൾക്ക് മലബന്ധമോ വയറുവേദനയോ അനുഭവപ്പെടുകയാണെങ്കിൽ, ഒരു ടീസ്പൂൺ വെണ്ണ ചേർക്കാം. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതിന് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കാം. (എരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ നാരങ്ങാ വെള്ളം ഒഴിവാക്കുക).
അസംസ്കൃത വ്യത്യസ്ത പഴങ്ങൾ ഒരു പാത്രത്തിൽ എടുക്കുക. ദിവസത്തിൽ ഒന്നോ രണ്ടോ സമയത്തായി ഇവ കഴിക്കുക. ‘അത് ഒറ്റയ്ക്ക് കഴിക്കുക അല്ലെങ്കിൽ കഴിക്കാതിരിക്കുക’ എന്നതാണ് പഴങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ പറയുന്നത്. ദഹനത്തിനായി ശരീരത്തിന് കുറഞ്ഞത് ഒരു മണിക്കൂർ സമയമെങ്കിലും നൽകുക. പഴങ്ങളിലെ സജീവമായ മൈക്രോബയൽ എൻസൈമുകളും കുടലിനെ സംരക്ഷിക്കുന്നു.
ഒരു മണിക്കൂറിന് ശേഷം, വേവിച്ച പ്രഭാതഭക്ഷണം കഴിക്കുക. അതായത് ഓട്സ്, കഞ്ഞി, പാൻകേക്കുകൾ, ഇഡ്ഡലി, ദോശ മുതലായവ. പ്രഭാതഭക്ഷണത്തിന് പഴങ്ങൾ കഴിക്കരുത്. നിങ്ങളുടെ പ്രഭാതഭക്ഷണം വേവിച്ചതും അതിൽ കുറച്ച് ഉപ്പ്/മധുരവും ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ കുതിർത്ത വിത്തുകളും ചേർക്കാം. ഇത് വയർ വീർക്കുന്നത് തടയുന്നു.
പഴങ്ങൾക്കൊപ്പം നട്സ് കഴിക്കാം (അവ ഒരേ ഭക്ഷണ ഗ്രൂപ്പിൽ നിന്ന് വരുന്നതിനാൽ). എല്ലാ നട്‌സും ഡ്രൈ ഫ്രൂട്ട്‌സും രാത്രി മുഴുവൻ അല്ലെങ്കിൽ അവ കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മുക്കിവയ്ക്കുന്നത് ഉറപ്പാക്കുക.