ആയുര്‍വേദം പറയുന്നതനുസരിച്ച് മതിയായ ഉറക്കം ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണ്. ശരീരത്തിനും മാനസികമായ ഉന്മേഷത്തിനും ഉറക്കം നിര്‍ണായകമാണ്. ആയുര്‍വേദത്തില്‍ നല്ല ആരോഗ്യത്തിന് ആവശ്യമായ മൂന്ന് കാര്യങ്ങളില്‍ ഒന്നാണ് ഉറക്കം. ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് അത് തിരിച്ചെടുക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമായ ആറ് കാര്യങ്ങള്‍ പരിശോധിക്കാം.
- രാവിലെ നാം പല്ലു തേക്കുന്നതിന് മുന്‍ഗണന കൊടുക്കന്നത് പോലെ ഉറക്കത്തിനും പ്രാധാന്യം നല്‍കുക. ശരീരത്തിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കണമെങ്കില്‍ രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ തന്നെ ഉറങ്ങാന്‍ ശ്രമിക്കുക.
- ഉറക്കം വരുന്ന അവസ്ഥയിലാണെങ്കില്‍ അതിനെ പ്രതിരോധിക്കരുത്, ഉറങ്ങുക. അല്ലെങ്കില്‍ ഇത് തലവേദനയിലേക്ക് നയിക്കും.
- രാത്രിയിൽ നന്നായി ഉറങ്ങാൻ ചെറു ചൂടുള്ള എള്ളെണ്ണ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യുക. ഇതിനെ “പാദാഭ്യംഗം” എന്ന് വിളിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ ഭൂമിയുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.
- എപ്പോഴും അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങുക. ഇത് വേഗം ഉറക്കത്തിലേക്ക് വീഴാന്‍ സഹായിക്കും. ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം പ്രധാനമാണ്. ഇരുട്ടില്‍ ആയിരിക്കും നല്ല രീതിയില്‍ ഉറക്കം ലഭിക്കുക.
- രാത്രിയിലെ നല്ല ഉറക്കം സന്തോഷവും സമാധാനവും നല്കുന്നു. സ്ഥിരമായി നല്ല ഉറക്കം ലഭിച്ചാല്‍ ഉത്കണ്ഠ, ദേഷ്യം പോലുള്ള പ്രശ്നങ്ങളെ അതിജീവിക്കാം.
- ഓരോ ദിവസത്തേയും ഉറക്കക്കുറവിന് വാരാന്ത്യ ഉറക്കം കൊണ്ട് പരിഹാരം കാണമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റായ ധാരണയാണ്. ഈ ശീലം നിങ്ങളുടെ ദഹനം, ഊർജ്ജം, ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.