scorecardresearch
Latest News

ആര്‍ത്തവ സമയത്ത് വേദനസംഹാരികള്‍ കഴിക്കാമോ?

ആര്‍ത്തവ സമയത്ത് വേദനസംഹാരികള്‍ കഴിക്കുന്നത് ഉചിതമാണൊ എന്ന് പരിശോധിക്കാം

ആര്‍ത്തവ സമയത്ത് വേദനസംഹാരികള്‍ കഴിക്കാമോ?

പല സത്രീകള്‍ക്കും ആര്‍ത്തവകാലം കഠിനമായ വേദനയുമുണ്ടാകാറുണ്ട്. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ വേദനസംഹാരികളും സഹായം തേടുന്നത് സാധാരണമാണ്. എന്നാല്‍ വേദനസംഹാരികള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?

ആര്‍ത്തവസമയത്ത് വേദനസംഹാരികള്‍ കഴിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാൽ ആർത്തവസമയത്ത് വേദനസംഹാരി ഗുളിക കഴിക്കുന്നത് കുഴപ്പമില്ലെന്നാണ് ഡോക്ടർ തനയ പറയുന്നത്. “ആർത്തവകാല വേദന കാരണം വേദനകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഗുളിക കഴിക്കാം. ഇത്തരം വേദനസംഹാരികള്‍ ഗർഭാശയത്തിന് ദോഷം ചെയ്യുകയില്ല,” അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

“ആര്‍ത്തവസമയത്ത് 12 മണിക്കൂര്‍ ഇടവേളയില്‍ ഒരു വേദനസംഹാരി കഴിക്കാം,” മാക്‌സ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി അസോസിയേറ്റ് ഡയറക്‌ടർ ഡോ. സുമൻ ലാൽ പറഞ്ഞു.

ഡോ. തനയയുടെ അഭിപ്രായത്തിൽ, മിക്ക ആർത്തവ വേദനസംഹാരികളും (മെഫ്റ്റൽ സ്പാകൾ പോലെയുള്ളവ) ഗർഭാശയത്തെ റിലാക്സ് ചെയ്യിപ്പിച്ച് പ്രവർത്തിക്കുന്നവയാണ്. ആസ്പിരിൻ, ഡിക്ലോഫെനാക്, ഐബുപ്രോഫെൻ പോലുള്ളവ പ്രോസ്റ്റാഗ്ലാൻഡിന്റെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെ വേദനയ്ക്ക് ശമനം നല്‍കുന്നത്.

വേദനയ്ക്ക് ശമനം ലഭിക്കുന്നതിനായി ഗുളികകൾ അമിതമായി കഴിക്കരുതെന്നാണ് ഡോ. തനയ പറയുന്നത്. എട്ടു മണിക്കൂറിനിടയില്‍ ഒന്നിൽ കൂടുതൽ കഴിക്കരുത്. വേദനസംഹാരികളുടെ അമിത ഉപഭോഗം നിങ്ങളുടെ വൃക്കകളെ ദോഷകരമായി ബാധിക്കും. എന്നാല്‍ ഒന്നോ രണ്ടോ വേദനസംഹാരികൊണ്ട് ഈ പ്രശ്നം ഉണ്ടാകണമെന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേദനസംഹാരികൾ കഴിച്ചിട്ടും നിങ്ങളുടെ വേദന ശമിക്കുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും തനയ നിര്‍ദേശിക്കുന്നു.

ആർത്തവസമയത്തെ വേദന ഒഴിവാക്കാൻ സഹായിക്കുന്ന ചില വഴികൾ ഡോക്ടർ സുമൻ നിർദ്ദേശിച്ചിട്ടുണ്ട്. വറുത്ത ഭക്ഷണങ്ങൾ, പാലും മറ്റ് പാലുൽപ്പന്നങ്ങൾ, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, കഫീൻ എന്നിവ പോലുള്ള പ്രത്യേക ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ അകറ്റാം.

ഹീറ്റ് ബാഗ് അടിവയറ്റില്‍ വയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതിലൂടെയും ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ക്ക് ശമനം കാണാന്‍ കഴിയുമെന്നും ഡോ സുമന്‍ കൂട്ടിച്ചേര്‍ത്തു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health tips should we take painkillers during menstruation