കുടവയര്‍ കാരണം പല വസ്ത്രങ്ങള്‍ ധരിക്കുമ്പോളും നമ്മള്‍ പ്രതീക്ഷിക്കുന്ന ലുക്ക് കിട്ടാറില്ല. പെട്ടെന്ന് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങള്‍. അതിവേഗം തടി കുറയ്ക്കാന്‍ കഴിയില്ലെങ്കിലും നിങ്ങളുടെ ശരീരത്തിലെ മൊത്തം കൊഴുപ്പിന്റെ ശതമാനം കുറച്ച്, കുടവയര്‍ ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങളുടെ ദൈനംദിന രീതികള്‍ മാറ്റാതെ തന്നെ ഇതിന് കഴിയും. അതിനായി ഈ ഏഴ് വിദ്യകള്‍ പരീക്ഷിച്ചു നോക്കു.
സർക്യൂട്ട് ട്രെയിനിങ്
നിങ്ങള്‍ക്ക് ഒരേ സമയം മസിലുണ്ടാക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ആഗ്രഹമുണ്ടെങ്കില്‍ സര്‍ക്യൂട്ട് പരിശീലനം നടത്തുക. ആഴ്ചയില്‍ മൂന്ന് ദിവസം നടത്തണം. പുഷ് അപ്പുകള്‍, പുള്‍ അപ്പുകള്‍ എന്നിവ പോലുള്ള ശരീരം മുഴുവന്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങള്‍ 15 തവണ ആവര്‍ത്തിച്ച് ചെയ്യുക. ഇതിന് പുറമെ ഒരു മിനിറ്റ് സ്കിപ്പിങ്ങും ചെയ്യാം.
വയറിലെ മസിലുകള്‍ക്കായുള്ള വ്യായാമം
വയറിലെ കൊഴുപ്പ് എങ്ങനെ വേഗത്തില്‍ കുറയ്ക്കാം എന്നതിനുള്ള ഉത്തരമാണ് വ്യായാമം. പ്രത്യേകിച്ചും വയറിലെ മസിലുകള്‍ വികസിപ്പിക്കുന്നതിനായുള്ളവ. കാലുകള്‍ ഉയര്‍ത്തിയുള്ള വ്യായമവും സിറ്റ് അപ്പുകളും 20 തവണ ആവര്‍ത്തിക്കുന്ന മൂന്ന് സെറ്റുകളായി ചെയ്യുക. പുഷ് അപ്പ് മാതൃകയില്‍ ശരീരം 30 മുതല്‍ 40 സെക്കന്‍ഡ് വരെ നാല് തവണയായി ചെയ്യുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
കുടവയര്‍ കുറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ കഴിക്കുന്ന ഭക്ഷണം ഏത് തരത്തിലാണെന്നത് നിര്‍ണായകമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ചിക്കന്‍, ബീഫ്, മീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുക.
ഉപ്പ് ഒഴിവാക്കുക
സോഡിയം അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് വയറ് കുറയ്ക്കുന്നതിന് സഹായിക്കും. ഇതിനർത്ഥം നിങ്ങൾ ഉപ്പിന്റെ അംശമടങ്ങിയ ഭക്ഷണം കുറയ്ക്കണം എന്നാണ്.
വെള്ളം കുടിക്കുക
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ വെള്ളം കുടിക്കുന്നതിലൂടെ കഴിയും. രണ്ട് ഗുണങ്ങളാണ് ഉള്ളത്, ഒന്ന് സ്കിന്നിന് തിളക്കം ലഭിക്കും, മറ്റൊന്ന് വയറും കുറയ്ക്കാം. വെള്ളം മാത്രം കുടിക്കണമെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗ്രീന്‍ ടി, ഫ്രഷ് ജ്യൂസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
മദ്യപാനം ഒഴിവാക്കുക
മദ്യപാനം വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു. കുടവയര്‍ കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ പ്രധാനമായി ഒഴിവാക്കേണ്ട ഒന്നാണ് മദ്യപാനം.
സമ്മർദ്ദം ഒഴിവാക്കുക
സമ്മർദ്ദവും ഉത്കണ്ഠയും കോർട്ടിസോൾ എന്ന ഹോർമോണിന്റെ അമിത ഉൽപാദനത്തിന് കാരണമാകും, ഇത് വയറിന്റെ ഭാഗത്ത് ഭാരം വര്‍ധിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ സമ്മര്‍ദ്ദം ഒഴിവാക്കി ജീവിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.