നമ്മുടെ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ വളരെയധികം ബാധിക്കുന്ന ഒന്നാണ് വില്ലന്‍ ചുമ. രോഗം കുട്ടികളിലാണ് കൂടുതലായി കാണുന്നതെങ്കിലും കൗമാരക്കാരിലും മുതിര്‍ന്നവരിലും വരാനുള്ള സാധ്യതകളുണ്ട്. ശാരീരികമായും മാനസികമായും തളര്‍ച്ച നല്‍കുന്ന രോഗാവസ്ഥ കൂടിയാണിത്. ചുമയുടെ വീര്യം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
ഇഞ്ചി
ചുമ, ജലദോഷം തുടങ്ങി മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്ന മറ്റ് അണുബാധകള്‍ക്കുള്ള ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് ഇഞ്ചി. ഇത് ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽലുമാണ്.
മഞ്ഞൾ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലെ കുർക്കുമിന്റെ സാന്നിധ്യം ചമയുടെ വീര്യം കുറയ്ക്കാന്‍ സഹായിക്കുന്നു. കുർക്കുമിൻ മഞ്ഞളിന് അതിന്റെ ഗുണങ്ങൾ നൽകുന്നു.
തേൻ
തേനില്‍ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി വൈറൽ, ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കാനും തേന്‍ സഹായിക്കുന്നു.
ഊര്‍ജം നല്‍കുന്ന പാനിയങ്ങള്‍
കഠിനമായ ചുമയുണ്ടെങ്കില്‍ ജലാംശമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ജലാംശം നിലനിർത്താൻ സഹായിക്കുന്ന വെള്ളം, ജ്യൂസുകൾ, സൂപ്പുകൾ, മറ്റ് ദ്രാവകങ്ങൾ എന്നിവ കഴിക്കാൻ ശ്രമിക്കുക.
കിവി
ധാരാളം ഗുണങ്ങളടങ്ങിയ ഒന്നാണ് കിവി. ഇത് ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചുമയും കഫക്കെട്ടും കുറയ്ക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും കിവിക്ക് കഴിയും.
മത്തങ്ങ വിത്തുകൾ
നിങ്ങൾക്ക് ചുമയുണ്ടെങ്കിൽ മത്തങ്ങ വിത്തുകളും മറ്റ് പല വിത്തുകളും നിങ്ങളുടെ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക. മത്തങ്ങയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
ബദാം
ജലദോഷം, ചുമ, വില്ലൻ ചുമ, മറ്റ് വിവിധ രോഗാവസ്ഥകള്‍ പ്രതിരോധിക്കാന്‍ ബദാമിന് കഴിയും. എളുപ്പത്തില്‍ ദഹിക്കുന്ന ബദാം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
വെളുത്തുള്ളി
ജലദോഷത്തെയും പനിയെയും ചെറുക്കാൻ വെളുത്തുള്ളിയുടെ ഉപയോഗത്തിന് കഴിയും. വെളുത്തുള്ളി പ്രതിരോധ ശേഷിയും മെച്ചപ്പെടുത്തു.
കുരുമുളക്
നിരവധി ഗുണങ്ങളുള്ള ആയുർവേദ ഔഷധങ്ങളിൽ ഒന്നാണ് കുരുമുളക്. കുരുമുളകിന്റെ ഉപയോഗവും ചുമയെ ചെറുക്കുന്നതിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.