scorecardresearch

ആയുര്‍വേദ പ്രകാരം രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആരോഗ്യം നിലനിര്‍ത്തുന്നതിന് രാത്രിയില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്

ആയുര്‍വേദ പ്രകാരം രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആരോഗ്യം നിലനിര്‍ത്തുന്നത് ഭക്ഷണക്രമവും രീതിയുമൊക്കെ നിര്‍ണായക പങ്കുവഹിക്കുന്നു. എന്ത് ഭക്ഷണം കഴിക്കുന്ന എന്നതിനോടൊപ്പം എപ്പോള്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്. ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുമ്പോഴാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുക. ഉദാഹരണത്തിന്, രാത്രിയില്‍ തൈര്, ചോറ്, മാംസം എന്നിവ ഒഴിവാക്കണമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് വിശദീകരിക്കുകയാണ് ആയുര്‍വേദ കണ്‍സള്‍ട്ടെന്റായ ഡോ. ചൈതാലി ദേശ്മുഖ്.

രാത്രിയില്‍ ലഘുഭക്ഷണം

ആയുര്‍വേദവും ആധുനിക ശാസ്ത്രവും രാത്രി ഭക്ഷണം ലഘുവാക്കാനാണ് നിര്‍ദേശിക്കുന്നത്.

രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എണ്ണയടങ്ങിയവ, ജങ്ക് ഫുഡ്, മധുരം, ചോക്ലേറ്റുകൾ, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ, മാംസം അടങ്ങിയവ, തണുത്തവ, ഐസ്ക്രീമുകള്‍, ഉയര്‍ന്ന അളവിലുള്ളവ, തൈര് എന്നിവ രാത്രിയില്‍ ഒഴിവാക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്.

ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ കഫം വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡോ. ചൈതാലി പറയുന്നത്. ഇവ ചുമയും ജലദോഷവും വഷളാക്കാനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകുന്നുകാരണമാകുന്നു. ഇതിനു പുറമെ ദഹനക്കേടും ഛര്‍ദ്ദിയും വരാമെന്നും ഡോ. ചൈതാലി കൂട്ടിച്ചേര്‍ത്തു.

അത്താഴത്തിന് അനുയോജ്യമായ ഭക്ഷണങ്ങള്‍

  • തൈരിന് പകരം ബട്ടര്‍ മില്‍ക്ക് കഴിക്കുക.
  • ചോറിനേക്കാള്‍ നല്ലത് ചപ്പാത്തിയായിരിക്കും.
  • അളവ് കുറവുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.
  • ഇല, പരിപ്പ്, മഞ്ഞള്‍, അല്‍പ്പം ഇഞ്ചി എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഉത്തമം.

രാത്രിയില്‍ വയറിന് ഭാരമുണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്നാണ് പൊതുവായ നിയമം. ഉറങ്ങുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ അളവ് വളരെക്കുറവാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ദഹിക്കുന്നതിനായി ഊര്‍ജത്തിന്റെ വലിയൊരു ഭാഗം ചിലവാക്കേണ്ടതായി വരും, ഇതിലൂടെ കൊഴുപ്പ് അടിഞ്ഞുകൂടുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health tips foods to avoid at night according to ayurveda