scorecardresearch
Latest News

ചായക്കോ കാപ്പിക്കോ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉത്തമം; കാരണം അറിയാം

രാവിലെ മാത്രമല്ല, ഏത് സമയത്തും ചായക്കും കാപ്പിക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്

ചായക്കോ കാപ്പിക്കോ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉത്തമം; കാരണം അറിയാം

നമ്മളില്‍ ഭൂരിഭാഗം പേരും രാവിലെ കുടിക്കാന്‍ താത്പര്യപ്പെടുന്നത് ചായ അല്ലെങ്കില്‍ കാപ്പിയായിരിക്കും. പലരുടേയും ജീവിതശൈലിയുടെ ഭാഗമാണ് ഈ രണ്ട് പാനിയങ്ങള്‍. എന്നാല്‍ ഒന്നും കഴിക്കുന്നതിന് മുന്‍പ് ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല എന്ന് അറിയുന്നവര്‍ ചുരുക്കമാണ്. ഇവ രണ്ടും കുടിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉത്തമമാണെന്നാണ് ന്യൂട്രീഷനിസ്റ്റായ ഡോ. തേജേന്ദര്‍ കൗര്‍ സര്‍ണ പറയുന്നത്. രാവിലെയാണെങ്കിലും വൈകുന്നേരമാണെങ്കിലും ഇത് ബാധകമാണ്.

കാരണങ്ങള്‍

കാപ്പിയോ ചായയോ കുടിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആമാശയത്തിലെ അസിഡിക് ലെവല്‍ കുറയ്ക്കുന്നതിന് സഹായിക്കും. ചായയുടെ പിഎച്ച് മൂല്യം ആറിനടുത്താണ്, കാപ്പിയുടേത് അഞ്ചിനും. ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വര്‍ധിപ്പിക്കുകയും ഇത് പിന്നീട് അള്‍സറിലേക്കും ക്യാന്‍സറിലേക്കും നയിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. വെള്ളത്തിന്റെ അംശം ചായയോ കാപ്പിയോ കുടിക്കുന്നതിന് മുന്‍പ് ആമാശയത്തിലെത്തിയാല്‍ ഇത് ആസിഡിന്റെ അളവ് കുറയ്ക്കും. മാത്രമല്ല ആമാശയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health tips benefits of drinking water before having tea or coffee