scorecardresearch
Latest News

രാത്രിയില്‍ ലൈറ്റ് അണയ്ക്കാതെയാണോ ഉറക്കം? എങ്കില്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം

രാത്രിയില്‍ ലൈറ്റ് അണയ്ക്കാതെ ഉറങ്ങുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിശദമായി

Sleeping Tips, Health

മങ്ങിയ വെളിച്ചത്തില്‍ പോലും രാത്രിയില്‍ ഉറങ്ങുന്നത് പ്രായമായവരില്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമാകുമെന്ന് പുതിയ പഠനം. ചിക്കാഗോയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി ഫെയ്ൻബെർഗ് സ്‌കൂൾ ഓഫ് മെഡിസിന്‍ നടത്തിയ പഠനം രാത്രിയില്‍ വെളിച്ചത്തിലുള്ള ഉറക്കവും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നു. രാത്രിയില്‍ വെളിച്ചെത്തില്‍ ഉറങ്ങുന്ന 63 – 84 വയസിനിടയിലുളള 552 പേരില്‍ നടത്തിയ പഠനം ഓക്‌സ്‌ഫോർഡ് അക്കാദമിക് സ്ലീപ്പിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാത്രിയില്‍ ലൈറ്റ് അണയ്ക്കാതെ ഉറങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്

എഴുന്നേല്‍ക്കുന്നതിന് ഏതാനം മണിക്കൂറുകള്‍ക്ക് മുന്‍പുള്ള ഉറക്കം പൂര്‍ണമായിരിക്കില്ലെന്നാണ് മുംബൈയിലെ ജെയിൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എംഡി കൺസൾട്ടന്റ് പൾമണോളജിസ്റ്റും ക്രിട്ടിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ. രാകേഷ് രാജ്പുരോഹിത് പറയുന്നത്. ഇരുട്ടില്‍ ഉറങ്ങുന്നത് പല തടസങ്ങളേയും അകറ്റാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വെളിച്ചം അണയ്ക്കാതെ കിടക്കുമ്പോള്‍ അത് ആന്തരിക ഉറക്കത്തിന്റെ ഘടനയെ മാറ്റുന്നു. ഉറക്കത്തിന്റെ അളവിനേയും ആഴത്തേയും ഒരുപോലെയായിരിക്കും ഇത് ബാധിക്കുക. കൂടാതെ ഉറങ്ങുന്നതിന്റേയും ഉണരുന്നതിന്റേയും സ്വഭാവികമായ പ്രക്രിയയേയും ഇത് തടസപ്പെടുത്തുമെന്ന് മുംബൈയിലെ വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. അനികേത് മ്യൂൾ വ്യക്തമാക്കി.

“മുറി പൂർണ്ണമായും ഇരുണ്ടതായിരിക്കുമ്പോൾ, ശരീരം മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. ഇരുട്ട് നിങ്ങളെ ശാന്തമായി ഉറങ്ങാനും അനുവദിക്കുന്നു. അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ മാത്രമല്ല, വിഷാദരോഗം വരെ കുറയ്ക്കാനും ഇത് സഹായിക്കുന്നു,” ഡോ. ഷാ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health problems while sleeping with lights on