scorecardresearch

ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ഈ 8 ആരോഗ്യപ്രശ്നങ്ങൾ മാറ്റാം

ഒരു വാഴപ്പഴത്തിന് നമ്മുടെ ശരീരത്തിലെ പല സാധാരണ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

ഒരു വാഴപ്പഴത്തിന് നമ്മുടെ ശരീരത്തിലെ പല സാധാരണ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

author-image
Health Desk
New Update
Banana

Image Source: Freepik

ആരോഗ്യത്തിന് ദിവസവും ഒരു ആപ്പിൾ കഴിക്കണമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ആപ്പിളിനോളം തന്നെ ഗുണങ്ങളുള്ള, എന്നാൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു പഴമുണ്ട്. ഒരു വാഴപ്പഴത്തിന് നമ്മുടെ ശരീരത്തിലെ പല സാധാരണ ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? വൈറ്റമിൻ ബി 6, സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ ഈ പഴത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ താഴെ പറയുന്നവയാണ്.

Advertisment

1. ദഹനപ്രശ്നങ്ങൾക്ക് പരിഹാരം

മലബന്ധം കുറയ്ക്കാനും നെഞ്ചെരിച്ചിൽ തടയാനും സഹായിക്കുന്നു. ദഹനം സുഗമമാക്കാൻ ദിവസവും ഒരു വാഴപ്പഴം ശീലമാക്കുന്നത് നല്ലതാണ്.

Also Read: ജിം മുടക്കാറില്ല, പ്രിയം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ

2. പെട്ടെന്നുള്ള ഊർജം

ശരീരത്തിന് തളർച്ചയോ ക്ഷീണമോ തോന്നുമ്പോൾ ഒരു വാഴപ്പഴം കഴിക്കുന്നത് പെട്ടെന്നുള്ള ഊർജം നൽകും. ഇതിലെ ഫ്രക്ടോസ്, സുക്രോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകൾ ശരീരത്തിന് ഉന്മേഷം പകരുന്നു.

3. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാം

ഈ പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദമാണ്.

4. മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു

ഇവയിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡ് ശരീരത്തിലെ സെറോടോണിൻ ഹോർമോണിന്റെ അളവ് കൂട്ടുന്നു. ഇത് മനസിന് സന്തോഷം നൽകാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

Also Read: എത്ര കുറയാത്ത വണ്ണവും വയറും കുറയ്ക്കാം; ഭക്ഷണം കഴിക്കുമ്പോൾ ഈ ഒരൊറ്റ കാര്യം ശ്രദ്ധിക്കൂ

5. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. 

6. അമിതഭാരം നിയന്ത്രിക്കുന്നു

നാരുകൾ അധികമുള്ളതിനാൽ വാഴപ്പഴം കഴിച്ചാൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടില്ല. ഇത് അനാവശ്യമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

7. പേശിവലിവ് തടയുന്നു

വ്യായാമത്തിന് ശേഷമോ അല്ലാതെയോ ഉണ്ടാകുന്ന പേശിവലിവ് കുറയ്ക്കാൻ വാഴപ്പഴം സഹായിക്കും. ഇതിലെ പൊട്ടാസ്യം ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണ് ഇതിന് കാരണം.

Also Read: ചായയിൽ പഞ്ചസാരയ്ക്ക് പകരം ബ്രൗൺ ഷുഗറോ ശർക്കരയോ തേനോ? ഇത് ഗുണം ചെയ്യുമോ?

8. ചർമ്മസൗന്ദര്യം

വാഴപ്പഴം കഴിക്കുന്നത് മാത്രമല്ല, അതിന്റെ തൊലി മുഖത്ത് തേക്കുന്നതും ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും തിളക്കം വർധിപ്പിക്കാനും സഹായിക്കും. പ്രായമാകൽ പ്രക്രിയയെ ഒരു പരിധിവരെ തടയാനും ഇതിലെ ആന്റിഓക്സിഡന്റുകൾക്ക് കഴിയും.

വാഴപ്പഴം കഴിക്കുന്നത് നല്ലതാണെങ്കിലും പ്രമേഹ രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം അളവ് നിശ്ചയിക്കുക. അമിതമായി പഴുത്ത പഴങ്ങൾ ഒഴിവാക്കുന്നതാണ് ഇവർക്ക് ഉചിതം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ചോക്ലേറ്റ് വില്ലനല്ല, കഴിക്കുന്ന രീതിയാണ് തെറ്റ്; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: