scorecardresearch

എല്ലാ ദിവസവും ഉള്ളി കഴിക്കൂ, ഈ ആരോഗ്യ ഗുണങ്ങൾ നേടാം

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഉള്ളി

എല്ലാ ദിവസവും ഉള്ളി കഴിക്കൂ, ഈ ആരോഗ്യ ഗുണങ്ങൾ നേടാം

ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി ഉള്ളി മാറിയിട്ടുണ്ട്. സലാഡായും അച്ചാറായും ഒക്കെ ഉള്ളി കഴിക്കുന്നവരുണ്ട്. ശരീര ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഉള്ളി.

ഒരു ഇടത്തരം ഉള്ളിയിൽ 44 കലോറി മാത്രമേ ഉള്ളൂ, പക്ഷേ വിറ്റാമിനുകളും ധാതുക്കളും നാരുകളും ഗണ്യമായ അളവിലുണ്ട്. പോഷകങ്ങൾ നിറഞ്ഞ ഉള്ളിയിൽ ശക്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യതയും ചില കാൻസറുകളും ചെറുക്കും.

ഉള്ളിക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഭക്ഷണത്തിൽ കൂടുതൽ ഉള്ളി ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനുള്ള ഒരു എളുപ്പ മാർഗമാണ്.

ഹൃദയത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു

ധാരാളം ഉള്ളി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു. ഉള്ളിയിലെ സൾഫർ സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ രക്തം കട്ടപിടിക്കുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത കുറയ്ക്കുന്നു.

കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു

ഉള്ളിയിലെ പല സംയുക്തങ്ങളിലും കാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിന് കാരണമാകുന്ന മൂലകങ്ങളെ തടയുകയും കാൻസർ കോശങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ശ്വാസകോശ അർബുദം വരാനുള്ള സാധ്യത കുറയ്ക്കാൻ ക്വെർസെറ്റിൻ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യ വിദഗ്ധർ അംഗീകരിച്ചിട്ടുണ്ട്.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

ഓർഗാനിക് സൾഫറും ക്വെർസെറ്റിൻ സംയുക്തങ്ങളും ഇൻസുലിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു, അതുവഴി ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.

ഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

ഉള്ളിയിൽ ഉയർന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കുന്നു

അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും വർധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക് അവരുടെ അസ്ഥി ധാതുക്കളുടെ സാന്ദ്രതയും ആന്റിഓക്‌സിഡന്റ് പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് ഉള്ളി അടങ്ങിയ ഭക്ഷണക്രമം ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health benefits onions