ശരീരത്തിന് ഉന്മേഷം നൽകുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. മധുരവും രുചികരവുമായ കരിമ്പിൻ ജ്യൂസ് ആരോഗ്യകരവുമാണ്. ഇതിന് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളുണ്ട്, കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതുമാണ്. കരിമ്പിൽ പ്രോട്ടീനുകൾ, ധാതുക്കൾ, ഇലക്‌ട്രോലൈറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം വർധിപ്പിക്കുന്നതിനുള്ള മികച്ച പാനീയമാണിത്.
കരിമ്പിൻ ജ്യൂസിന്റെ ഗുണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ”കരിമ്പിൻ ജ്യൂസ് കുടിക്കാൻ നമ്മളിൽ പലരും ഇഷ്ടപ്പെടുന്നു, പക്ഷേ അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല. കരിമ്പിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ,” അവർ പോസ്റ്റിൽ എഴുതി.
കരിമ്പിൻ ജ്യൂസ് കുടിച്ചാലുള്ള 4 ആരോഗ്യ ഗുണങ്ങൾ
- നിർജ്ജലീകരണം തടയുന്നു
കരിമ്പിൻ ജ്യൂസിൽ ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. മാത്രമല്ല, ഈ ജ്യൂസ് ഊർജം നൽകുന്നു.
- കരളിന്റെ ആരോത്തിന് സഹായിക്കുന്നു
കരിമ്പിൻ ജ്യൂസ് കരളിന് അത്യധികം ഗുണം ചെയ്യും. ശരീരത്തിൽനിന്നും വിഷവസ്തുക്കൾ നീക്കം ചെയ്യാനും മറ്റ് അനുബന്ധ രോഗങ്ങൾ തടയാനും സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കാനും മൊത്തത്തിലുള്ള പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
- കാൻസർ തടയുന്നു
ഫ്ലേവനോയിഡുകളുടെ സാന്നിധ്യം ശരീരത്തിൽനിന്നും കാൻസർ കോശങ്ങളെ ഇല്ലാതാക്കാനും, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയെ അകറ്റാൻ സഹായിക്കുന്നു.
- കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കരിമ്പിൻ ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. ഇത് ദഹനരസങ്ങളുടെ സ്രവണം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.