പപ്പായ വിത്തുകൾ ഭക്ഷ്യയോഗ്യമാണെന്ന് മാത്രമല്ല, അവയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്നും നിങ്ങൾക്കറിയാമോ?. എല്ലാവരും പപ്പായ മാത്രമാണ് കഴിക്കുക. അവയുടെ വിത്തുകൾ കൊണ്ട് പ്രയോജനമില്ലെന്ന് കരുതി കളയുകയാണ് പതിവ്. പക്ഷേ, അങ്ങനെ ചിന്തിക്കുന്നത് തെറ്റാണ്. കാരണം പൾപ്പി പഴം പോലെ ഇത് വർഷം മുഴുവനും ലഭ്യമാണ്. പ്രത്യേകിച്ചും വേനൽക്കാലത്ത് കഴിക്കുന്ന പഴത്തിന്റെ വിത്തുകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
- പപ്പായ പഴത്തിന്റെ വിത്തുകൾ കുടലിനെ ആരോഗ്യകരമായി നിലനിർത്തും. നിങ്ങൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, ഈ വിത്തുകൾ കഴിക്കുന്നത് മോശം ബാക്ടീരിയകളെ നീക്കുകയും കുടലിലെ പാരസൈറ്റ്സിനെ ശരീരത്തിൽ നിന്ന് നീക്കംചെയ്യുകയും ചെയ്യും.
- വിത്തുകൾ ആർത്തവ വേദനയെ കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങൾ എല്ലാ മാസവും കഠിനമായ വേദന അനുഭവിക്കുന്ന ഒരാളാണെങ്കിൽ, വിത്ത് കഴിക്കുന്നത് ഗുണം ചെയ്യും. പേശിവേദന ഒഴിവാക്കാനും അവ സഹായിക്കും.
- വിത്തുകളിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ അവ ഫ്രീ റാഡിക്കലുകളുമായി പോരാടാൻ സഹായിക്കും. ജലദോഷം, ചെറിയ ചുമ എന്നിവ പോലുളള ചെറിയ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും.
- നാരുകളുള്ളതിനാൽ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ വിത്തുകൾക്ക് കഴിയുമെന്ന് പറയപ്പെടുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും അവയ്ക്ക് കഴിയും.
Read Also: പേര ഇലയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം
വിത്ത് എങ്ങനെ കഴിക്കാം
വിത്തുകൾ കഴിക്കുന്നതിനു മുൻപ് നിങ്ങളുടെ ന്യൂട്രീഷ്യണിസ്റ്റിനെ കണ്ട് നിങ്ങളുടെ മെഡിക്കൽ ചരിത്രം അവരെ അറിയിക്കുക. അവർക്ക് നിങ്ങളെ നല്ല രീതിയിൽ നയിക്കാൻ കഴിയും. വിത്തുകൾ കയ്പേറിയതിനാൽ നേരിട്ട് കഴിക്കരുത്. അവ പൊടിച്ചെടുത്ത് സ്മൂത്തികളിലോ ജ്യൂസുകളിലോ മധുരപലഹാരങ്ങളിലോ ചേർത്ത് കഴിക്കാം. പൊടിക്ക് മധുരം കിട്ടാനായി കുറച്ച് ശർക്കരയോ തേനോ ചേർക്കാം.
Read in English: Do you know the health benefits of papaya seeds?