എത്രയോ വർഷങ്ങളായി ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുരിങ്ങ. ഏതാണ്ട് 300 ഓളം രോഗങ്ങൾക്ക് ഔഷധമായ മുരിങ്ങയെ ‘അത്ഭുതവൃക്ഷം’ എന്നാണ് വിളിക്കുന്നത്.
മുടികൊഴിച്ചിൽ, മുഖക്കുരു, വിളർച്ച, വൈറ്റമിൻ കുറവ്, പ്രതിരോധശേഷികുറവ്, സന്ധിവാതം, ചുമ, ആസ്മ തുടങ്ങിയ സാധാരണ പ്രശ്നങ്ങളിൽ ഇത് ഉപയോഗപ്രദമാണ്. ഇതൊരു ഒറ്റമൂലിയാണ്. ആൻറിബയോട്ടിക്, വേദനസംഹാരി, ആൻറി ഓക്സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-ഡയബറ്റിക്, ആൻറിവൈറൽ, ആൻറിഫംഗൽ, ആൻറി-ഏജിംഗ് എന്നീ നിലകളിലെല്ലാം ഇവ പ്രവർത്തിക്കുന്നു. മുരിങ്ങയുടെ ഔഷധഗുണങ്ങളെ കുറിച്ച് പറയുകയാണ് ആയുർവേദ ഡോക്ടറായ ദിക്സ ഭവ്സർ.
- ഇത് നിങ്ങളുടെ ഹീമോഗ്ലോബിൻ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നു.
- കരളിലെയും വൃക്കയിലെയും വിഷാംശം നീക്കാൻ സഹായിക്കുന്നു
- രക്തം ശുദ്ധീകരിക്കുന്നു, ചർമ്മരോഗങ്ങൾ സുഖപ്പെടുത്തുന്നു.
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
- മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.
- നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
- സമ്മർദ്ദം, ഉത്കണ്ഠ, മാനസികാവസ്ഥ എന്നിവ കുറയ്ക്കുന്നു.
- തൈറോയ്ഡ് പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
- മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ ഉത്പാദനം ഉത്തേജിപ്പിക്കുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), B-6, ഫോളേറ്റ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി), കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് പോലുള്ള ആരോഗ്യകരമായ നിരവധി സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയുടെ പോഷകമൂല്യങ്ങൾ അറിഞ്ഞാൽ , ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാനാവില്ല.
ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും പ്രയോജനകരമാണ്, പക്ഷേ അതിന്റെ ഇലകൾ ഏറ്റവും ശക്തമാണ്. നിങ്ങളുടെ പാചകത്തിൽ പുതിയ മുരിങ്ങയിലയും സൂപ്പിനും കറിക്കും അതിന്റെ കായ്കളും അതിന്റെ ഉണങ്ങിയ ഇലകളുടെ പൊടിയും ഉപയോഗിക്കാം.
മുരിങ്ങയുടെ ഇലയും കായ്കളുമടക്കം എല്ലാ ഭാഗങ്ങളും പ്രയോജനകരമാണ്. എന്നിരുന്നാലും ഇലകളാണ് ഏറ്റവും മികച്ച ആരോഗ്യഗുണം തരുന്നത്. ഭക്ഷണം തയ്യാറാക്കുമ്പോൾ സൂപ്പിലും കറിയിലും തോരനുമൊക്കെയായി മുരിങ്ങയില ഉപയോഗിക്കാം. മുരിങ്ങയുടെ ഇല ഉണക്കിപൊടിച്ചും ഉപയോഗിക്കാറുണ്ട്. മുരിങ്ങപ്പൊടി ചപ്പാത്തിയിലോ, പാൻകേക്കിലോ, സ്മൂത്തിയിലോ, എനർജി ഡ്രിങ്കിലോ, പരിപ്പുകറിയിലോ ഒക്കെ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. മുരിങ്ങക്കായ തിളപ്പിച്ച് സൂപ്പ് വച്ച് കുടിക്കുന്നതും സന്ധിവേദന പോലുള്ള അസുഖങ്ങൾക്ക് ആശ്വാസം നൽകും.
എത്ര ആരോഗ്യഗുണമുള്ള ഭക്ഷണമായാലും ഔഷധസസ്യമാണേലും എല്ലാവരുടെയും ശരീരത്തിന് അനുയോജ്യമാവണം എന്നില്ല. അതുകൊണ്ട്, മുരിങ്ങ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനു മുൻപ് എപ്പോഴും നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായതാണോ എന്ന് മനസ്സിലാക്കണം, ഇതിന് ഒരു ഡോക്ടറുടെ സഹായം തേടാം.
മുരിങ്ങ അതിന്റെ പ്രകൃതം കൊണ്ട് ശരീരത്തിന് ചൂടുസമ്മാനിക്കുന്ന ഒന്നാണ്. അതിനാൽ അസിഡിറ്റി, രക്തസ്രാവം, പൈൽസ്, കനത്ത ആർത്തവം, മുഖക്കുരു പോലുള്ള പ്രശ്നമുള്ളവർ മുരിങ്ങ ഒഴിവാക്കുകയോ ജാഗ്രതയോടെ കഴിക്കുകയോ ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.