scorecardresearch
Latest News

പ്രമേഹവും ബ്ലഡ് ഷുഗറും നിയന്ത്രിക്കും, ചെറുപയർ ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ, പ്രമേഹമുള്ളവർക്ക് ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ചെറുപയർ

mung beans, health, ie malayalam

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ചെറുപയർ. ഇവ ആന്റി ഓക്സിഡന്റുകൾ, ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, അവശ്യ ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ അവ സഹായിക്കും. ചെറുപയർ കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

ചെറുപയർ എല്ലാ ദിവസവും കഴിക്കാവുന്നതാണ്. കാരണം അവ പ്രോട്ടീനും നാരുകളും നൽകുന്നു. ഉയർന്ന പ്രോട്ടീനും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ചെറുപയർ സഹായിക്കും. ചെറുപയർ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

കൊളസ്ട്രോൾ നിലയും ഹൃദയാരോഗ്യവും നിലനിർത്തും

പയർവർഗ്ഗങ്ങളിലെ പ്രോട്ടീനുകൾ ലിപിഡ് മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ചെറുപയർ അത്തരം പ്രോട്ടീനുകളാൽ നിറഞ്ഞതാണ്. ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ചെറുപയർ നിങ്ങളെ സംരക്ഷിക്കും

ദഹനത്തെയും കുടൽ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു

ലയിക്കാത്ത നാരുകൾ, പ്രോട്ടീനുകൾ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ എന്നിവ ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കുടലിലെ ‘നല്ല’ ബാക്ടീരിയകളുടെ വളർച്ച വർധിപ്പിക്കുന്നു. മാത്രമല്ല, ഇത് ദഹിക്കാൻ എളുപ്പമാണ്. അതിനാൽ, അവ കുട്ടികൾക്ക് മികച്ചതാണ്.

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും

കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ, പ്രമേഹമുള്ളവർക്ക് ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ചെറുപയർ. അവ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നാരുകളും ചേർന്നതാണ്, ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഇതിനർത്ഥം ചെറുപയർ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകില്ലെന്നാണ്.

ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കും

ദീർഘനേരം വയർ നിറഞ്ഞിരിക്കുന്ന പ്രതീതി നൽകുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ ചെറുപയർ സഹായിച്ചേക്കാം. ചെറുപയറിലെ പ്രോട്ടീനും നാരുകളും വിശപ്പ് കുറയ്ക്കും, അത് ഭക്ഷണത്തിലെ കലോറി ഉപഭോഗം കുറയ്ക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെറുപയർ സഹായിച്ചേക്കാം. ചെറുപയറിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

പോഷക ഗുണങ്ങൾ നിറഞ്ഞകിനാൽ ചെറുപയർ തലച്ചോറിന്റെ പ്രവർത്തനത്തെയും മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന കോളിന്റെ മികച്ച ഉറവിടമാണിത്. ശരീരത്തിലെ നാഡീകോശങ്ങളുടെ കെമിക്കൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്ന പ്രത്യേക ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിന് ഈ അവശ്യ പോഷകം ആവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health benefits of mung beans