/indian-express-malayalam/media/media_files/2026/01/15/jogging-benefits-2026-01-15-12-26-01.jpg)
വ്യായാമത്തിനൊപ്പം പോഷകസമൃദ്ധമായ ആഹാരവും ശീലമാക്കാം | ചിത്രം: ഫ്രീപിക്
ദിവസവും നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം, എന്നാൽ ജോഗിംഗ് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 84 ദിവസം തുടർച്ചയായി 10 കിലോമീറ്റർ വീതം ജോഗിംഗ് ചെയ്താൽ ശരീരത്തിന് എന്താണ് സംഭവിക്കുമെന്ന് കൂടുത അറിയാം.
ഇത് ശരീരത്തിൽ വലിയ സ്വാധീനം ചെലുത്തും എന്നാണ് ഡൽഹി, സി.കെ ബിർള ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പി വിഭാഗം മേധാവി ഡോ. സുരീന്ദർ പാൽ സിംഗ് പറയുന്നത്.
"കുറഞ്ഞ തീവ്രതയിലുള്ളതും എന്നാൽ കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമായ ഈ വ്യായാമം ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ശാരീരികക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ശരീരം ഇത്രയധികം ശാരീരിക അധ്വാനം താങ്ങാൻ പ്രാപ്തമാണോ എന്നും ശരിയായ പോഷകാഹാരവും വിശ്രമവും ഇതിനൊപ്പം നൽകുന്നുണ്ടോ എന്നും വിലയിരുത്തേണ്ടത് പ്രധാനമാണ്" എന്ന് ഡോ. സിംഗ് പറഞ്ഞു.
സമയത്തിനനുസരിച്ച് നിങ്ങളുടെ ശാരീരിക നില, വഴക്കം, സഹിഷ്ണുത എന്നിവയും മെച്ചപ്പെടുത്തും.
Also Read: 2025ൽ ഏറെ ചർച്ച ചെയ്യപ്പെട്ട 5 സെലിബ്രിറ്റി ഫിറ്റ്നസ് രഹസ്യങ്ങൾ ഇവയാണ്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പേശികളെ തയ്യാറാക്കാനും പരിക്കുകൾ ഒഴിവാക്കാനും എല്ലായിപ്പോഴും ഡൈനാമിക് സ്ട്രെച്ചിംഗും, ലഘുവായ ജോഗിംഗും ചെയ്തു തുടങ്ങാം.
"ശരീരം നിവർത്തിയും ശരീരത്തിന്റെ മുകൾഭാഗം അയച്ചുവിട്ടും ജോഗിംഗ് ചെയ്യുക. മുട്ടുകൾ ഉയർത്തുന്നതിലും കൈകൾ വീശുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് മുന്നോട്ട് കുതിക്കാൻ ശരീരത്തെ സഹായിക്കും," എന്ന് മുംബൈ ഗ്ലെനെഗിൾസ് ഹോസ്പിറ്റലിലെ സീനിയർ ഓർത്തോപീഡിക് കൺസൾട്ടന്റ് ഡോ. അനൂപ് ഖത്രി പറഞ്ഞു. ഇടയ്ക്ക് നടന്നു കൊണ്ട് ആവശ്യാനസരണം വിശ്രമിക്കാം.
ഫ്ലക്സിബിളിറ്റിക്കു വേണ്ടിയുള്ള ചില വ്യായാമങ്ങൾ ടോൺ ആൻ്റ് ടൈറ്റൺ എന്ന യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഇവ പേശികളെ തയ്യാറാക്കുന്നതിനു സഹായിക്കും.
Also Read: ഒരു മണിക്കൂർ നടത്തമോ 30 മിനിറ്റ് യോഗയോ, ഏതാണ് ആരോഗ്യത്തിന് നല്ലത്?
മറ്റെന്തൊക്കെ സഹായിക്കും?
മികച്ച ഫലം ലഭിക്കുന്നതിന് ഊർജ്ജ ആവശ്യങ്ങളെയും പേശികളുടെ വീണ്ടെടുപ്പിനെയും പിന്തുണയ്ക്കുന്ന സമീകൃതാഹാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക, സന്ധികളുടെ ആരോഗ്യം ശ്രദ്ധിക്കുക, ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ ചെയ്യുക എന്നിവയും ദിനചര്യയുടെ ഭാഗമാക്കണം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 3 മാസത്തിനുള്ളിൽ 20 കിലോ കുറയ്ക്കണോ? ഫിറ്റ്‌നസ് ട്രെയിനറുടെ 10 നിയമങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us