scorecardresearch

രണ്ട് ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം ഉറങ്ങുന്നതിനു മുൻപായി കുടിക്കൂ, ആരോഗ്യ ഗുണങ്ങൾ അറിയാം

ഏലക്കയിലെ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, നിയാസിൻ എന്നിവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

Cardamom Warm Water, health, ie malayalam

ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ഏലത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഈ സുഗന്ധവ്യഞ്ജനത്തിന് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളും ഔഷധ ഗുണങ്ങളുമുണ്ട്. ഏലയ്ക്ക വെള്ളം ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെന്ന് പല ഗവേഷണ പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രിയിൽ ചെറുചൂടുള്ള വെള്ളത്തിൽ ഏലയ്ക്ക ചേർത്ത് കുടിക്കുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകും.

ജലദോഷം-പനി അകറ്റും

ജലദോഷത്തിനും പനിക്കും ഉത്തമമായ ഔഷധമാണ് ഏലയ്ക്ക. ഒരു കപ്പ് ഏലക്ക ചായ കുടിച്ചാൽ ജലദോഷവും പനിയും അകറ്റാം. രണ്ട് ഏലക്ക ചവയ്ക്കുന്നത് വായ് നാറ്റം തടയും. . 2 ഏലക്ക ചെറുചൂടുള്ള വെള്ളത്തിൽ ഇട്ട് രാത്രി കിടക്കുന്നതിന് മുമ്പ് കുടിച്ചാൽ നല്ല ഉറക്കം ലഭിക്കും.

അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു

കാലാവസ്ഥ മാറുമ്പോഴുള്ള വിവിധ തരത്തിലുള്ള ഫംഗസ് അണുബാധകൾക്കുള്ള സൂപ്പർ മരുന്നാണ് ഏലയ്ക്ക. കാരണം ഏലക്കയിലെ ചില ഘടകങ്ങൾ ബാക്ടീരിയ, വൈറസ്, ഫംഗസ് മുതലായവയുടെ വളർച്ചയെ തടയുന്നു. കൂടാതെ, ആസ്ത്മ രോഗികൾക്ക് ഇത് അത്ഭുതകരമാംവിധം പ്രയോജനകരമാണ്.

കരളിനെ ശുദ്ധീകരിക്കുന്നു

ഏലക്കയിലെ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, നിയാസിൻ എന്നിവ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. അവ രക്തം ശുദ്ധീകരിക്കാനും കരളിൽ നിന്ന് അനാവശ്യമായ യൂറിയ, കാൽസ്യം, മറ്റ് വിഷവസ്തുക്കൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

രക്തസമ്മർദ്ദം കുറയ്ക്കുന്ന മരുന്നാണ് ഏലം. ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന പോഷകങ്ങളും വിറ്റാമിനുകളും അവശ്യ എണ്ണകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയിലെ ഡൈയൂററ്റിക് ഗുണങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ഇതിലെ ഉയർന്ന നാരുകൾ ദഹനപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, അസിഡിറ്റി എന്നിവയ്ക്കും ഇത് മികച്ച പ്രതിവിധിയാണ്. യാത്രയ്ക്കിടയിലുള്ള ഛർദ്ദി, ഓക്കാനം എന്നിവയെ മറികടക്കാൻ ഏലയ്ക്ക സഹായിക്കുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു

രാത്രിയിൽ ചൂടുവെള്ളത്തിൽ ഏലയ്ക്ക ഇട്ട് കുടിക്കുന്നത് ഉപാപചയ പ്രക്രിയ വർധിപ്പിക്കാൻ സഹായിക്കുന്നു. മെലറ്റോണിൻ പോലുള്ള അവശ്യ ഘടകങ്ങളും ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്നു, ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിന് വളരെ ഉപയോഗപ്രദമാണ്. ഉപാപചയ നിരക്ക് കൂടുന്നതിനനുസരിച്ച്, ശരീരം വേഗത്തിൽ കൊഴുപ്പ് നീക്കം ചെയ്യാനും കൂടുതൽ ഊർജ്ജം പുറത്തുവിടാനും തുടങ്ങുന്നു. അതിനാൽ, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ എന്നിവയും പൊണ്ണത്തടിയും മറ്റ് ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ചെറുക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണിത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health benefits of having cardamom with warm water