പച്ചകുരുമുളക് ചേർത്ത മീൻകറിയും മീൻ ഫ്രൈയുമൊക്കെ മലയാളികൾക്ക് ഏറെയിഷ്ടമായ വിഭവങ്ങളാണ്. രുചിയുടെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും ഏറെ മുന്നിലാണ് പച്ചകുരുമുളക്. പച്ച കുരുമുളകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ ഷോനാലി സബർവാൾ.
കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്തുന്നു. പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു.
പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ ചർമ്മത്തെ മെച്ചപ്പെടുത്തുകയും ഫ്രീ റാഡിക്കൽ കേടുപാടുകളെ തടയുകയും ചെയ്യുന്നു.