scorecardresearch
Latest News

മുന്തിരി ജ്യൂസ് രാത്രിയിൽ കുടിക്കാമോ? അമിതമായി കുടിച്ചാലുള്ള ദോഷവശങ്ങൾ

മുന്തിരി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങളേറെയാണ്

മുന്തിരി ജ്യൂസ് രാത്രിയിൽ കുടിക്കാമോ? അമിതമായി കുടിച്ചാലുള്ള ദോഷവശങ്ങൾ

മുന്തിരി ജ്യൂസിന് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. രക്തസമ്മർദ്ദവും വാർധക്യവും നിയന്ത്രിക്കാൻ ഇതിന് കഴിയും. പ്രോസ്റ്റേറ്റ് സങ്കീർണതകളും ദഹനപ്രശ്നങ്ങളും ഒഴിവാക്കുന്നതിനും ഇത് സഹായിച്ചേക്കാം. മുന്തിരി ജ്യൂസിന്റെ ഗുണങ്ങളേറെയാണ്. ശരീരത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്ന റെസ്‌വെറാട്രോൾ, ടാന്നിൻസ്, ക്വെർസെറ്റിൻ, പ്രോസയാനിഡിൻസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കുടൽ, തലച്ചോറ്, ഹൃദയം എന്നിവയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ ജ്യൂസ് സഹായിക്കും.

പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും മുന്തിരി ജ്യൂസ് സഹായിക്കും. മുന്തിരി ജ്യൂസ് എത്രമാത്രം കഴിക്കാം എന്നതിന് കൃത്യമായ അളവില്ല. ഗവേഷണ പ്രകാരം, മുന്തിരി ജ്യൂസിന്റെ ജീവൻ അപകടപ്പെടുത്തുന്ന പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, അവയുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

മുന്തിരി ജ്യൂസ് അമിതമായി കുടിക്കുന്നത് ദോഷകരമാണോ?

മുന്തിരി ജ്യൂസ് അമിതമായി കുടിക്കുന്നത് ദോഷം ചെയ്യും. മുന്തിരി ജ്യൂസിലെ പോളിഫെനോൾസ് എന്ന രാസവസ്തുക്കൾ ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തിയേക്കാം. അതിനാൽ, മുന്തിരി ജ്യൂസ് മിതമായോ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നതോ ആയ അളവിൽ കുടിക്കുന്നതാണ് നല്ലത്.

രാത്രിയിൽ മുന്തിരി ജ്യൂസ് കുടിക്കാമോ എന്ന സംശയം പലർക്കുമുണ്ട്. രാത്രിയിൽ മുന്തിരി ജ്യൂസ് കുടിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

മുന്തിരി ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

  1. ഹൃദയാരോഗ്യം സംരക്ഷിക്കും

മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞിരിക്കുന്നു. റെസ്‌വെറാട്രോൾ, ക്വെർസെറ്റിൻ, പ്രോസയാനിഡിൻസ്, ടാന്നിൻസ്, സപ്പോണിൻസ് തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ ഹൃദയാരോഗ്യം സംരക്ഷിക്കാൻ അറിയപ്പെടുന്ന ഏതാനും ആന്റിഓക്‌സിഡന്റുകളാണ്.

  1. പ്രായമായവരിൽ ഓർമ്മ കുറവ് മന്ദഗതിയിലാക്കിയേക്കാം

കോൺകോർഡ് ഇനത്തിൽ നിന്നുള്ള മുന്തിരി ജ്യൂസിൽ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറോണൽ സിഗ്നലിങ്ങിനെ സ്വാധീനിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തേക്കാം. ഈ ജ്യൂസ് കുടിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കും.

  1. രക്തത്തിലെ ഗ്ലൂക്കോസും പ്രമേഹവും നിയന്ത്രിക്കാം

ഡയബറ്റിസ് മെലിറ്റസിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഓക്സിഡേറ്റീവ് സ്ട്രെസ് ആണ്. കോൺകോർഡ് മുന്തിരി ജ്യൂസ് കുടിക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കും. ഇതിൽ ആന്തോസയാനിൻ, പ്രോആന്തോസയാനിഡിൻസ്, ഫ്ലേവനോൾ, ഫിനോളിക് ആസിഡുകൾ, റെസ്‌വെറാട്രോൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.

  1. കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്തും

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾക്കൊപ്പം മുന്തിരി ഭക്ഷണത്തിൽ ചേർക്കുന്നത് കുടലിലെ സൂക്ഷ്മജീവികളുടെ അന്തരീക്ഷത്തെ മാറ്റുന്നു. ഗ്രേപ് പോളിഫെനോൾസ് കുടലിനെ രോഗാണുക്കൾ, ഓക്സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. അവ അക്കർമാൻസിയ മ്യൂസിനിഫില പോലുള്ള കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ദഹനത്തെ സഹായിക്കും.

  1. ചർമ്മത്തെ സംരക്ഷിക്കും

മുന്തിരി ജ്യൂസിൽ ഹൈഡ്രോലൈസ്ഡ് കൊളാജൻ അടങ്ങിയിട്ടുണ്ട്. അത്തരം പാനീയങ്ങൾ പ്രതിദിനം 5-10 ഗ്രാം അളവിൽ 3-6 മാസം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Health benefits of grape juice